‘ കേന്ദ്രം അന്വേഷണം നടത്തിയില്ല’; വിഷ്ണുവിനെ തേടി കുടുംബം ഹൈക്കോടതിയിലേക്ക്
Mail This Article
×
അമ്പലപ്പുഴ ∙ കപ്പലിൽ നിന്നു കടലിൽ വീണു കപ്പൽ ജീവനക്കാരൻ പുന്നപ്ര പറവൂർ വൃന്ദാവനത്തിൽ വിഷ്ണു ബാബുവിനെ (25)കാണാതായ സംഭവത്തിൽ കുടുംബം അടുത്ത ദിവസം ഹൈക്കോടതിയിൽ ഹർജി നൽകും.
വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ് മാതാപിതാക്കളായ ബാബു കരുണാകരന്റെയും സിന്ധു ബാബുവിന്റെയും ആവശ്യം. വിദേശ കാര്യ മന്ത്രാലയവും കേന്ദ്ര ഷിപ്പിങ് മന്ത്രാലയവും ഒരു അന്വേഷണവും നടത്തിയില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. ഒഡീഷയിൽ നിന്ന് ചൈനയിലേക്ക് പോയ ഐഎസ്ഐ റസല്യുട്ട് എന്ന ചരക്കു കപ്പലിലെ ജീവനക്കാരനാണ് വിഷ്ണു. മലേഷ്യയ്ക്കും സിംഗപ്പൂരിനും ഇടയിൽ കടലിൽ വച്ച് കഴിഞ്ഞ ജൂലൈ 17ന് രാത്രിയിലാണ് കാണാതായത്.
English Summary:
Vishnu's Missing Incident; A Petition will be Filed in the High Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.