ADVERTISEMENT

മെൽബൺ ∙ സമത ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യ ഓണാഘോഷം "നല്ലോണം 2024" എന്ന പേരിൽ ഗംഭീരമായി ആഘോഷിക്കുന്നു.  ആഘോഷം 2024 ഓഗസ്റ്റ് 24-ന് സെന്റ്‌ ജോൺസ് ഹാൾ, 494 വൈറ്റ്ഹോഴ്സ് റോഡ്‌, മിച്ചം, വിക്ടോറിയയിൽ  രാവിലെ 9.30 മുതൽ ആരംഭിക്കും.

വിക്ടോറിയയിലെ കേരളീയ സമൂഹത്തിന്റെ ഭാഗമായ സാംസ്കാരിക സംഘടനയാണ്‌ സമത ഓസ്‌ട്രേലിയ.  വിവിധതരം കലാ-സാംസ്കാരിക പരിപാടികളും, പരമ്പരാഗത ഗെയിമുകളും, വിഭവസമൃദ്ധമായ സദ്യയും നിറഞ്ഞ ഒരു ദിവസം ആണ് സമത ആസ്‌ട്രേലിയ വാഗ്ദാനം ചെയ്യുന്നത്. എല്ലാ പശ്ചാത്തലങ്ങളിലുമുള്ള ആളുകൾക്ക് ഒത്തുചേരാനും ആഘോഷിക്കാനും അവസരം ഒരുക്കുന്നു. ഓണാഘോഷം ഉദ്ഘാടനം ചെയ്യുന്നത്‌ ഓസ്ത്രേലിയൻ പാർലിമെന്റ്‌ മെംബർ വിൽ ഫൗൾസ് ആണ്‌.

കൂടുതൽ വിവരങ്ങൾക്ക്: https://www.facebook.com/profile.php?id=61557338487911&mibextid=LQQJ4d സന്ദർശിക്കുക 

English Summary:

Samatha Australia Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com