ADVERTISEMENT

പെർത്ത് ∙ പെർത്തിൽ സിറോ മലങ്കര കത്തോലിക്കാ പള്ളിയിലെ പുതിയ വികാരിയായി ഫാദർ ജോൺ കിഴകേക്കര (ബാബു അച്ഛൻ) നിയമിതനായി. പുനലൂർ സ്വദേശിയായ ഫാദർ ജോൺ കിഴകേക്കര തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി സേവനം ചെയ്തുവരികയായിരുന്നു. പെർത്ത് ആർച്ച് ബിഷപ് തിമോത്തി കോസ്റ്റീലോയുടെ ക്ഷണപ്രകാരം ർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവയാണ് പെർത്തിലെ മലങ്കര വിശ്വാസികളുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ച് വികാരിയെ  നിയമിച്ചത്.

syro-malankara-catholic-church-new-priest-perth

2015 മുതൽ മലങ്കര ക്രമത്തിൽ മൂന്നുമാസത്തിൽ ഒരിക്കൽ കുർബാനകൾ നടക്കുന്നുണ്ടായിരുന്നു. അഡ്‌ലൈഡിൽ നിന്നും ബ്രെസ്നിൽ നിന്നും വൈദികർ എത്തി കുർബാന അർപ്പിക്കുകയായിരുന്നു. പെർത്തിൽ മൈടാവെയിൽ സെന്‍റ് ഫ്രാൻസിസ് ഓഫ് അസീസി പാരിഷിൽ (Saint Francis of Assisi Parish6 Lilian Rd, Maida Vale WA 6057) എല്ലാ ഞായറാഴ്ചയും വൈകുന്നേരം 3.30ന് കുർബാന ഉണ്ടായിരിക്കുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക്:
ഫാദർ ജോൺ : 0470287634
ഷിജോ തോമസ് : 0468307171

English Summary:

Perth: Syro Malankara Catholic Church New Priest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com