അറ്റക്കുറ്റപണി: സർവീസുകൾ റദ്ദാക്കി മലേഷ്യൻ എയർവേസ്; വെട്ടിലായി മലയാളികൾ ഉൾപ്പടെയുള്ള യാത്രക്കാർ
Mail This Article
മെൽബൺ ∙ മലേഷ്യൻ എയർവേയ്‌സ് അപ്രതീക്ഷിതമായി നിരവധി സർവീസുകൾ റദ്ദാക്കിയത് മലയാളികൾ ഉൾപ്പടെ നിരവധി യാത്രക്കാരെ വെട്ടിലാക്കി. സാങ്കേതിക തകരാറുകളെ തുടർന്ന് രണ്ടു വിമാനങ്ങൾ എമർജൻസി ലാൻഡിങ് നടത്തേണ്ടി വന്നതിനെ തുടർന്ന് കമ്പനിയുടെ വിമാനങ്ങൾ എല്ലാം അടിയന്തിര അറ്റക്കുറ്റപണികൾക്ക് മാറ്റിയതിനാലാണ് സർവീസുകൾ റദ്ദാക്കേണ്ടി വന്നതെന്ന് മലേഷ്യൻ എയർലയൻസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഇഷം ഇസ്മായിൽ യാത്രക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ അറിയിച്ചു.
ഓസ്ട്രേലിയൻ മലയാളികൾ മുഖ്യമായും ആശ്രയിക്കുന്ന മലേഷ്യൻ എയർലൈൻസ് സർവീസുകൾ റദ്ദാക്കിയതുമൂലം ഓണക്കാലത്ത് നാട്ടിലെത്താൻ ടിക്കറ്റ് എടുത്ത നൂറുകണക്കിന് മലയാളികൾ വെട്ടിലായി. ഇതിനോടകം നാട്ടിലെത്തിയവർക്കും സർവീസ് റദ്ദാക്കൽ മൂലം യഥാസമയം തിരികെ എത്തി ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലായി. അടുത്ത ഡിസംബർ വരെയുള്ള പല സർവീസുകളും റദ്ദാക്കുമെന്നാണ് മാനേജിങ് ഡയറക്ടർ അറിയിച്ചിട്ടുള്ളത്.