ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ തിരുവനന്തപുരം കോഴിക്കോട് സെന്ററുകളില്‍ ജർമ്മൻ ട്യൂട്ടര്‍മാരുടേയും കോഴിക്കോട് സെന്ററില്‍ ഒഇടി, ഐഎല്‍ടിഎസ് ട്യൂട്ടർമാരുടെയും ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജർമ്മൻ സംസാരിക്കാനും എഴുതാനുമുള്ള ഭാഷാപ്രാവീണ്യത്തോടൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദമോ ബിരുദാനന്തര ബിരുദമോ B2/C1/C2 ലെവല്‍ യോഗ്യതയും അധ്യാപന പരിചയവും വേണം.

കോമണ്‍ യൂറോപ്യന്‍ ഫ്രെയിം വര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസ് (CEFR) എന്നിവയെക്കുറിച്ചും ജർമ്മനിയുടെ സാംസ്കാരികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവ അഭികാമ്യമാണ്. ഒഇടി, ഐഎല്‍ടിഎസ് ട്യൂട്ടർമാര്‍ക്ക് ഒരുവര്‍ഷത്തെ അധ്യാപന പരിചയവും വേണം. TESOL/TEFL യോഗ്യത നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.

താല്‍പര്യമുളളവര്‍ nifl.hr@gmail.com എന്ന ഇ-മെയിലിലേയ്ക്ക് ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സഹിതം സെപ്റ്റംബര്‍ 12 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായുളള അഭിമുഖത്തിന്റെ തീയതി പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-7907323505 (തിരുവനന്തപുരം) +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

English Summary:

Norka Legal Consultant Vacancies in GCC Countries and Malaysia; Apply now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com