യുകെയിൽ നിന്ന് ‘കാണാതാകുന്നവർ’,ഓസ്‌ട്രേലിയയില്‍ താരമായ മലയാളി നഴ്സ്,വില്ലനാകുന്ന പാചകവും ഭാഷയും; അറിയാം 7 പ്രധാന രാജ്യാന്തര വാർത്തകൾ
Mail This Article
യുകെയിൽ ഓരോ 90 സെക്കൻഡിലും ഒരാളെ വീതം കാണാതാകുന്നതായി റിപ്പോർട്ട്. കാണാതായവരെ സംബന്ധിച്ച കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് സസക്സിലാണ്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
പ്രിയ സുഹൃത്തിന്‍റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് സുരാജ് വെഞ്ഞാറമൂട്
ദുബായ്∙ യുഎഇയിലെ മുൻ റേഡിയോ അവതാരകൻ തിരുവനന്തപുരം വെഞ്ഞാറമൂട് അവനവഞ്ചേരി ശാന്തി നഗറിൽ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി(48) നാട്ടിൽ അന്തരിച്ചു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
നഴ്സായി ഓസ്‌ട്രേലിയയില്‍ ജോലിക്കെത്തി; കഠിന പരിശ്രമത്തിലൂടെ മന്ത്രി പദവി
ഓസ്‌ട്രേലിയയിലെ മലയാളി നഴ്സ് സമൂഹത്തിന് ആഹ്ലാദവും അഭിമാനവുമായി ജിൻസൺ ആന്റോ ചാൾസിന്റെ മന്ത്രി പദവി. നഴ്സായി ജോലിക്ക് എത്തിയ ജിൻസൺ കഠിന പരിശ്രമത്തിലൂടെയാണ് ഉയർന്ന പദവികളിലേക്കെത്തിയത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ലഹരികടത്ത്: ഖത്തറിൽ 12 സ്ത്രീകൾ ഉൾപ്പെടെ നൂറോളം ഇന്ത്യക്കാർ തടവിൽ; വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം
ലഹരി കടത്തു കേസിൽ അകപ്പെട്ട് ഖത്തറിലെ ജയിലുകളിൽ നൂറുകണക്കിന് ഇന്ത്യക്കാർ കഴിയുന്നതായി ഇന്ത്യൻ അംബാസിഡർ വിപുൽ പറഞ്ഞു.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
34 വർഷം മുൻപ് ഒമാനിൽ പെയിന്റിങ് ജോലിക്കെത്തി; വീസയും പാസ്പോർട്ടും നഷ്ടമായി
കൊല്ലം പറവൂർ സ്വദേശിയായ ലേകൻ സുകേശൻ ഒമാനിൽ വീസയില്ലാതെ താമസിക്കാൻ തുടങ്ങിയിട്ട് ഏഴു വർഷത്തോളമായി. ഇടക്ക് എപ്പോഴോ പാസ്പോർട്ടും നഷ്ടമായി. 34 വർഷങ്ങൾക്ക് മുൻപ് ഒമാനിൽ പെയിന്റിങ് ജോലിക്കെത്തിയതാണ് ലേകൻ സുകേശൻ.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
വില്ലനാകുന്ന പാചകവും ഭാഷയും; വിനോദയാത്രയ്ക്കായി ‘മെഡിക്കൽ ലീവ്’; കുടിയേറ്റക്കാർ അറിയേണ്ടത്
ഒരു പുതിയ രാജ്യത്തേക്ക് കുടിയേറുന്നത്, ഒരു പുതിയ അധ്യായം തുറക്കുന്നതിന് സമാനമാണ്. അത് ഒരു അവസരമാണെങ്കിലും, സാംസ്കാരിക വ്യത്യാസങ്ങൾ മൂലം പലപ്പോഴും വലിയ വെല്ലുവിളികളും ഉണ്ടാക്കാറുണ്ട്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
യുഎഇയിൽ വാടക കുടിശികയിൽ കുടുങ്ങി മലയാളികൾ; അടയ്ക്കേണ്ടത് ലക്ഷങ്ങൾ
അബുദാബി ∙ കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താനാകാതെ കുടുങ്ങി ഒട്ടേറെ മലയാളികൾ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ