ADVERTISEMENT

ടോക്കിയോ ∙ ജപ്പാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരൻ നിരപരാധിയെന്ന് കോടതി. ഇവാവോ ഹകമാഡയെന്ന 88 വയസ്സുകാരനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്.  അന്വേഷണ ഉദ്യോഗസ്ഥർ ഇയാൾക്കെതിരെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി. 46 വർഷമാണ് ചെയ്യാത്ത കുറ്റത്തിന് ഹകമാഡ ജയിൽ ശിക്ഷ അനുഭവിച്ചത്.  ഡിഎൻഎ തെളിവുകളുടെ അടിസ്ഥാനത്തിൽ 2014-ൽ ഹകമാഡ ജയിൽ മോചിതനായെങ്കിലും സെപ്റ്റംബർ 26 വ്യാഴാഴ്ചയാണ് കുറ്റവിമുക്തനാകുന്നത്. 

സംസ്കരണ പ്ലാന്റിൽ ജോലി ചെയ്തു വരികയായിരുന്ന ഇവാവോ ഹകമാഡ പ്രഫഷനൽ ബോക്സർ കൂടിയായിരുന്നു. 1968-ൽ തന്റെ മുതലാളിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കൊലപ്പെടുത്തിയെന്ന കേസിലാണ് ഹകമാഡ ശിക്ഷിക്കപ്പെട്ടത്. 

പൊലീസിന്റെ മർദ്ദനത്തെ തുടർന്ന് കുറ്റസമ്മതം നടത്തിയെങ്കിലും പിന്നീട് മൊഴി പിൻവലിച്ചിരുന്നു. സംസ്കരണ പ്ലാന്റിലെ ടാങ്കിൽ നിന്ന് കണ്ടെത്തിയ രക്തക്കറ പുരണ്ട വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. അതേസമയം വർഷങ്ങൾക്കുശേഷം, വസ്ത്രത്തിലെ രക്തം ഹകമാഡയുടെയോ ഇരകളുടേതോ അല്ലെന്ന് ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള തെളിവുകൾ വെളിപ്പെടുത്തി.

കൊലപാതകം നടന്ന് ഒരു വർഷത്തിന് ശേഷമാണ് അന്വേഷണ സംഘം രക്തക്കറ പുരണ്ട വസ്ത്രം തെളിവായ് കണ്ടെത്തുന്നത്. ഇത് കെട്ടിച്ചമച്ചതാണെന്ന് കോടതി വ്യാഴാഴ്ച കണ്ടെത്തി. ഹകമാഡയുടെ സഹോദരി ഹിഡെക്കോയാണ് (91) അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനായ് നിയമ പോരാട്ടം നടത്തിയത്. 

English Summary:

World's longest-serving death row inmate acquitted in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com