അൽബാനി മല്ലൂസ് ഓണം ആഘോഷിച്ചു
Mail This Article
×
അൽബാനി ∙ ഓസ്ട്രേലിയയിലെ അൽബാനിയിൽ മലയാളികൾ ഓണം ആഘോഷിച്ചു. സെപ്റ്റംബർ ഏഴിന് ലോവർ കൽഗാൻ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ആഘോഷത്തിൽ 120 ഓളം ആളുകൾ പങ്കെടുത്തു.
പരിപാടിയുടെ കോ-സ്‌പോൺസറായ വ്യാറ്റ് ബാലക് ലോയേഴ്‌സിലെ സുരേഷ് ബാലകൃഷ്ണൻ ഓണാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആഘോഷത്തിന്റെ മുഖ്യ സംഘാടകനായ ചിക്കു പോളാണ് മാവേലിയായ് വേഷമിട്ടത്.
തിരുവാതിരയും മറ്റ് കലാപരിപാടികളും അരങ്ങേറി. വടംവലി, ലെമൺ സ്പൂൺ, തുടങ്ങിയ കായിക പരിപാടികളുമുണ്ടായിരുന്നു. പൂക്കളം ഒപ്പം ഓണസദ്യയും ഒരുക്കിയിരുന്നു. അൽബാനിയിൽ മലയാളി അസോസിയേഷൻ രൂപീകരിക്കുന്നതിനെ കുറിച്ച് സംഘാടകനായ ചിക്കു പോൾ സംസാരിച്ചു.
English Summary:
Albany Mallus Onam Celebration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.