ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് ഓഷ്യാന കൺവൻഷന് നാളെ തുടക്കമാകും
Mail This Article
മെൽബൺ ∙ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഷ്യാനയുടെ അഞ്ചാമത് കൺവൻഷൻ 'പൈതൃകം 2024'ന് അതിഥികളായി എത്തുന്ന റവ. ഫാ. ജോബി പാറക്കചെരുവിൽ, ബിജു കെ. സ്റ്റീഫൻ (സൂപ്രണ്ട് ഓഫ് പൊലീസ് ഇടുക്കി) എന്നിവർക്ക് മെൽബൺ വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം നൽകി.
ഓഷ്യാന കമ്മറ്റിയുടെ പ്രസിഡന്റ് സജി കുന്നുംപുറം, കൺവൻഷൻ ചെയർമാൻ തോമസ് സജീവ്, വിഐപി കമ്മറ്റിയുടെ കൺവീനർ സുമി ജോൺസൺ, ഡക്കറേഷൻ കമ്മറ്റിയുടെ കൺവീനർ തോമസ് ഓട്ടപ്പള്ളി, പബ്ലിസിറ്റി കമ്മറ്റിയുടെ കൺവീനർ റെജി പാറയ്ക്കൻ, ഫിനാൻസ് കമ്മറ്റി അംഗം ബിജിമോൻ ജോസഫ്, വിഐപി കമ്മറ്റി അംഗങ്ങളായ ഫിലിപ്പ് കുഞ്ഞ് കമ്പക്കാലുങ്കൽ, ജോയ് മുറിയൻമാലിൽ, ജൂബി തോമസ്, ജിം ജോസ് ചെറുകര, റാലി കമ്മറ്റി അംഗം സീനാ ജോസഫ് എന്നിവർ വിശിഷ്ട അതിഥികളെ സ്വീകരിക്കാൻ മെൽബൺ എയർപോർട്ടിൽ സന്നിഹിതരായിരുന്നു. നാളെ (04–10–2024) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഗ്രേറ്റ് ഓഷ്യൻ റോഡിലെ ലോൺ മന്ത്രാ റിസോർട്ടിൽ റജിസ്ട്രേഷൻ ആരംഭിക്കും.
ഉച്ചകഴിഞ്ഞ് ക്നാനായ കാത്തലിക്ക് മിഷന്റെ ഇടവക വികാരി ഫാദർ അബിലാഷ് കണ്ണംമ്പടത്തിന്റെ വിശുദ്ധ കുർബാനയോടുകൂടി 'പൈതൃകം 2024' ന് തിരിതെളിക്കും. തുടർന്ന് പ്രസിഡന്റ് സജി കുന്നുംപുറം പതാക ഉയർത്തുന്നതോടുകൂടി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കൺവൻഷന് തുടക്കം കുറിക്കും. ഓഷ്യാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരത്തിൽ അധികം അംഗങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കൺവൻഷന്റെ വിജയത്തിനുവേണ്ടി വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്ന് വരുന്നു.