ADVERTISEMENT

ബ്രിസ്ബേൻ ∙ വീടിന് തീപിടിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബ്രിസ്ബേൻ പ്രാന്തപ്രദേശമായ തോൺസൈഡിലെ ടൗൺഹൗസിനുള്ളിൽ നിന്നാണ് എട്ടുവയസ്സുള്ള റേവൻ കോണ്ടിനിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്നപ്പോൾ കുട്ടിയെ നോക്കുന്നതിനായി വീട്ടിലുണ്ടായിരുന്ന യുവതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തുടർന്ന് നടത്തിയ പരിശോധനയിൽ കാണാതായ സ്റ്റെഫാനി റയാനെ (31) മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു.  എപ്പോഴും പുഞ്ചരിക്കുന്ന കുട്ടിയായിരുന്നു റേവൻ എന്നും സ്റ്റെഫാനി കുട്ടികളോട് വളരെ സ്നേഹമുള്ള യുവതിയായിരുന്നുവെന്നും പരിചയക്കാർ അനുസ്മരിച്ചു. 

പൊലീസ് ഹോമിസൈഡ് സ്ക്വാഡും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർമാരും തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കുന്നുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങൾ ഇതു വരെ കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന. 

English Summary:

Tributes to girl and babysitter killed in horror Thornside townhouse fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com