ADVERTISEMENT

മെൽബൺ ∙ കേരള ഹിന്ദു സൊസൈറ്റി മെൽബൺ സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങൾ മികച്ച വിജയമായി. പരിപാടിയുടെ ഉദ്‌ഘാടനം മാതാ അമൃതാനന്ദമയി മെൽബൺ ആശ്രമം മഠാധിപതി സ്വാമി ആത്മാനന്ദപുരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു, തുടർന്ന് അദ്ദേഹത്തിന്റെ പ്രഭാഷണവും നടന്നു. 100-ലേറെ കുട്ടികൾ പങ്കെടുത്ത സംഗീതം, നൃത്തം, വാദ്യപ്രകടനങ്ങൾ എന്നിവ അവരുടെ നൈപുണ്യവും പ്രതിഭയും  പ്രകടമാക്കി. വൃന്ദാവൻ കിഡ്സ് ക്ലബ് നടത്തിയ യോഗ, കീർത്തനം, ഭജൻ, ചിത്രരചന മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വൃന്ദാവൻ കിഡ്സ് ക്ലബ് ആചാര്യൻ കുട്ടികൃഷ്ണന്റെ അധ്യക്ഷതയിൽ, വൃന്ദാവൻ കിഡ്സ് മ്യൂസിക് ബാൻഡിന്റെ മനോഹരമായ പ്രകടനം ആഘോഷങ്ങൾക്ക് കൂടുതല്‍ മിഴിവേകി.

kerala-hindu-society-melbourne-organized-navaratri-celebration-6
കേരള ഹിന്ദു സൊസൈറ്റി മെൽബൺ നവരാത്രി ആഘോഷം
kerala-hindu-society-melbourne-organized-navaratri-celebration-4
കേരള ഹിന്ദു സൊസൈറ്റി മെൽബൺ നവരാത്രി ആഘോഷം
kerala-hindu-society-melbourne-organized-navaratri-celebration-2
കേരള ഹിന്ദു സൊസൈറ്റി മെൽബൺ നവരാത്രി ആഘോഷം
kerala-hindu-society-melbourne-organized-navaratri-celebration-5
കേരള ഹിന്ദു സൊസൈറ്റി മെൽബൺ നവരാത്രി ആഘോഷം
kerala-hindu-society-melbourne-organized-navaratri-celebration-1

അശ്വതി ഓട്ടൂരിയും ഐശ്വര്യയും അവതരിപ്പിച്ച വ്യത്യസ്തമായ കലാപരിപാടികൾ കുട്ടികളിൽ വലിയ പ്രോത്സാഹനം നിറച്ചു. സൂപ്പർ അമ്മയും മകളും മത്സരത്തിൽ വിജയികളായ വിദ്യാവിനു വേദികയുടെ നേതൃത്വത്തിൽ അരങ്ങേറിയ പൂജാവയ്പിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവതരണങ്ങളും വലിയ ശ്രദ്ധ പിടിച്ചുപറ്റി. കേരള ഹിന്ദു സൊസൈറ്റി ഭാരവാഹികളായ ജയകൃഷ്ണനും അജിത്തും നേതൃത്വം നൽകിയ  ചടങ്ങിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും കേരള ഹിന്ദു സൊസൈറ്റി കമ്മറ്റി നന്ദി അറിയിച്ചു.

English Summary:

Kerala Hindu Society Melbourne organized Navaratri celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com