ADVERTISEMENT

മെല്‍ബണ്‍ ∙ ജൂലൈ മാസത്തില്‍ വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് 146,707.41 ഓസ്ട്രേലിയന്‍ ഡോളര്‍ (82 ലക്ഷം രൂപ) നല്കാന്‍ സാധിച്ചുവെന്ന് മെല്‍ബണ്‍ സിറോ മലബാര്‍ രൂപത അധ്യക്ഷന്‍ അഭിവന്ദ്യ ജോണ്‍ പനംതോട്ടത്തില്‍ പിതാവ് സര്‍ക്കുലറിലൂടെ അറിയിച്ചു. രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും നിന്നും ഓഗസ്റ്റ് മാസത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ പ്രത്യേക സ്തോത്ര കാഴ്ചയിലൂടെ ശേഖരിച്ച തുകയാണ് പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതമേഖല ഉള്‍പ്പെടുന്ന മാനന്തവാടി, താമരശ്ശേരി രൂപതകള്‍ക്കായി നൽകിയത്. സമാനതകളില്ലാത്ത തീരാദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ കാണിച്ച അചഞ്ചലമായ പിന്തുണയ്ക്കും അനുകമ്പക്കും എല്ലാ രൂപതാഗംങ്ങളെയും അഭിനന്ദിക്കുന്നുവെന്നും നിസ്വാര്‍ത്ഥമായ ഈ  പ്രവര്‍ത്തികള്‍ക്ക് ദൈവം അനുഗ്രഹം ചൊരിയട്ടെ എന്നും ദുരിതാശ്വാസഫണ്ടുമായി സഹകരിച്ച ഏവര്‍ക്കും നന്ദി പറയുന്നുവെന്നും സര്‍ക്കുലറിലൂടെ പിതാവ് അറിയിച്ചു.

English Summary:

Melbourne Syro-Malabar Diocese has provided assistance of around 8.2 million rupees for rehabilitation activities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com