ന്യൂസീലൻഡിലെ കാട്ടിൽ 3 കുട്ടികളുമായി ‘അപ്രത്യക്ഷമാകൽ’: ടോം ഫിലിപ്സിന്റെ നിഗൂഢത
Mail This Article
ന്യൂസീലൻഡിനെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് മൂന്ന് വർഷമായി നീളുന്ന ഒരു നിഗൂഢതയാണ് പിടികിട്ടാപുള്ളിയായ ടോം ഫിലിപ്‌സിന്‍റെയും അദ്ദേഹത്തിന്‍റെ മൂന്ന് കുട്ടികളുടെയും ‘അപ്രത്യക്ഷമാകൽ’. തന്‍റെ മൂന്ന് കുട്ടികളുമായി വനാന്തരങ്ങളിലേക്ക് ഒളിച്ചോടിയ ഈ പിതാവിനെ പിടികൂടാനുള്ള പൊലീസിന്‍റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.
2021 ഡിസംബറിലാണ്, ഇവരെ കാണാതായത്. അന്ന് ഇളയ മകൾ എംബറിന് അഞ്ച് വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ച നിലവിൽ 8, 9, 11 വയസ്സുള്ള ഈ കുട്ടികളെ റൂറൽ വൈകാറ്റോയിലെ മറോകോപ്പയിലെ ഇടതൂർന്ന കുറ്റിക്കാട്ടിലാണ് കണ്ടതായിട്ടാണ് റിപ്പോർട്ടുകൾ.
പൊലീസിന്‍റെ അനുമാനം പ്രകാരം, ഈ കുട്ടികളെ മറച്ചുവെക്കാൻ മറ്റ് ആളുകൾ സഹായിച്ചിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണചുമതലയിൽ നിന്ന് അധികൃതർ ഫിലിപ്‌സിനെ വിലക്കിയിരിക്കുകയാണ് .
കുട്ടികൾക്ക് സമൂഹവുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയാണ്. എന്നിട്ടും, 2023 മേയ് മാസത്തിൽ സായുധ ബാങ്ക് കവർച്ചയിലും നവംബറിലെ കവർച്ച ശ്രമം പോലുള്ള സംഭവങ്ങളിലും ഫിലിപ്പ് കുട്ടികളെ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഫിലിപ്പ് വനാന്തരങ്ങളിൽ താൽക്കാലിക താമസം ഒരുക്കിയിട്ടുണ്ട്. അദ്ദേഹം വാങ്ങിയ ക്യാംപിങ് ഉപകരണങ്ങളും തൈകളും ഇതിന് തെളിവാണെന്നും പൊലീസ് വിലയിരുത്തുന്നു. അന്വേഷണം ശക്തമാക്കിയെങ്കിലും, ഫിലിപ്‌സിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.