പാക്കിസ്ഥാനി മോഡലിന്റെ ബിക്കിനി വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി; വിവാദത്തെ തുടർന്ന് പോസ്റ്റ് പിൻവലിച്ചു
Mail This Article
ലഹോർ∙ പാക്കിസ്ഥാനി മോഡൽ റോമ മൈക്കിളിന്‍റെ ബിക്കിനി വിഡിയോ വിവാദമായി. മിസ് ഗ്രാന്‍ഡ് ഇന്‍റർനാഷനൽ 2024 മത്സരത്തിന്‍റെ ഭാഗമായുള്ള ബിക്കിനി റൗണ്ടിലെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനെ തുടർന്ന് പാക്കിസ്ഥാനി മോഡിലിനെതിരെ വിദ്വേഷകരമായ കമന്‍റുകൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതേ തുടർന്ന് മോഡൽ വിഡിയോ സമൂഹ മാധ്യമത്തിൽ നിന്ന് നീക്കം ചെയ്തു.
റോമ മൈക്കിൾ സ്വർണ നിറത്തിലുള്ള ബിക്കിനി ധരിച്ച് റാംപിൽ ചുവടുവയ്ക്കുന്ന വിഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നത്. എന്നാൽ നിരവധി പേർ റോമയെ അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ രംഗത്ത് വന്നു.
ലാഹോറിൽ നിന്നുള്ള പ്രഫഷനൽ മോഡലായ റോമ സൗത്ത് ഏഷ്യ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിടെക് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. തു സിന്ദഗി ഹേ, പ്യാരി നിമ്മോ തുടങ്ങിയ സീരിയലുകളിലും കഹേ ദിൽ ജിധേർ, ഡൽഹി ഗേറ്റ് തുടങ്ങിയ സിനിമകളിലും അഭിനയിച്ച റോമ നിരവധി പ്രമുഖ പാക്കിസ്ഥാൻ ബ്രാൻഡുകളുടെ ഫാഷൻ മോഡലാണ്.