ADVERTISEMENT

ടോക്കിയോ ∙ 2022ലെ ശിലാപുരാണം എന്ന നാടകത്തിന്റെ വിജയത്തിന് ശേഷം, 'ധർമ്മയാത്ര' എന്ന പുതിയ നാടകവുമായ് യവനിക തീയറ്റേഴ്സ്. ഇന്ത്യയിലെയും ജപ്പാനിലെയും നൂറോളം അഭിനേതാക്കളെ ഒരുമിപ്പിച്ചുകൊണ്ടുള്ള  ധർമ്മയാത്ര (ജ്ഞാനോദയത്തിലേക്കുള്ള തീർഥയാത്ര), ബോധി ധർമ്മന്റെ ആധ്യാത്മിക യാത്രയെ ആസ്പദമാക്കിയാണ് ആവിഷ്കരിക്കുന്നത്. 'ബോധി ധർമ്മൻ' എന്ന മഹാസന്യാസിയുടെ ലോകയാത്രയും, അതിൽ ജപ്പാനുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉണ്ടായ ആധ്യാത്മികവും ഭൗതികവുമായ സ്വാധീനമാണ് ഈ നാടകത്തിന്റെ പ്രമേയം. 

ഇംഗ്ലിഷ് ഭാഷയിൽ അവതരിപ്പിക്കുന്ന യവനിക തീയറ്റേഴ്സിന്റെ 'ധർമ്മയാത്ര' എന്ന നാടകം നവംബർ 9 ന് ജപ്പാൻ, ടോക്കിയോ എദോഗാവയിലെ ഫുനാബോരി ടവർ ഹാളിൽ  അരങ്ങേറും. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആകർഷകമായി ആവിഷ്കരിക്കുന്ന നാടകത്തിൽ, യവനിക കലാകാരൻമാർ ഒരു വർഷത്തിലേറെയായി പരിശ്രമിച്ചിട്ടുണ്ട്. തിരക്കഥ, പശ്ചാത്തല സംഗീതം, ഗാനരചന, ഗാനങ്ങൾ, രംഗപടം, സംവിധാനം തുടങ്ങി നാടകത്തിലെ എല്ലാ ഘടകങ്ങളും യവനികയിലെ കലാകാരന്മാർ ജപ്പാനിൽ നിന്ന് തന്നെ നിർവഹിച്ചിരിക്കുകയാണ്. 

കലയോടും പ്രത്യേകിച്ചു നാടകത്തോടുള്ള  അഭിനിവേശമാണ് ഇത്തരത്തിലുള്ള ഒരു സംരഭത്തിന്  പ്രേരകമായത്. നീണ്ട കാലം ജപ്പാനിൽ തന്നെ മറ്റു പ്രഫഷനൽ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നവരാണ് അഭിനേതാക്കളും അണിയറ പ്രവർത്തകരും. 

English Summary:

Drama Event Conducted by Malayalees in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com