ADVERTISEMENT

സിഡ്നി∙ അന്‍റാർട്ടിക്കയിലെ തണുത്തുറഞ്ഞ മഞ്ഞിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ, ഓസ്‌ട്രേലിയയിലെ കടൽത്തീരത്ത് അപൂർവ്വമായ ഒരു സന്ദർശകൻ എത്തിച്ചേർന്നു.  പെൻഗ്വിനാണ് ഈ അപ്രതീക്ഷിത സന്ദർശകൻ! പോഷകാഹാരക്കുറവുള്ള ഈ പെൻഗ്വിനെ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ  ഓഷ്യൻ ബീച്ചിലാണ് കണ്ടെത്തിയത്.

ഓഷ്യൻ ബീച്ച് അന്‍റാർട്ടിക്കയിൽ നിന്ന് 3,540 കിലോമീറ്ററിലധികം വടക്കായി സ്ഥിതിചെയ്യുന്നു പ്രദേശമാണ്. ഇത്രയും ദൂരം ഈ പെൻഗ്വിൻ എങ്ങനെ എത്തിച്ചേർന്നു എന്നത് ശാസ്ത്രജ്ഞരെ പോലും അതിശയിപ്പിക്കുന്നു. ഗവേഷകർ പറയുന്നത്, സമുദ്രധാരകളെ പിന്തുടർന്നാകാം ഈ പെൻഗ്വിൻ ഇത്രയും ദൂരം സഞ്ചരിച്ചതെന്നാണ്. സാധാരണയുള്ളതിനേക്കാൾ അൽപ്പം വടക്ക് ഓസ്‌ട്രേലിയയിലേക്ക് ഈ സമുദ്രധാരകൾ നീങ്ങിയിരിക്കാം എന്നാണ് കരുതുന്നത്.

പോഷകാഹാരക്കുറവുള്ള ഈ പെൻഗ്വിനെ ഇപ്പോൾ വന്യജീവി പരിപാലകർ സംരക്ഷിച്ചു വരുന്നു. പുനരധിവാസത്തിന് ഏതാനും ആഴ്ചകൾ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓഷ്യൻ ബീച്ചിലെ സർഫർ ആരോൺ ഫൗളറിന്  പെൻഗ്വിനെ കണ്ടപ്പോൾ അഭ്ദുതം തോന്നി.  കടൽ പക്ഷിയേക്കാൾ വലുതായിരുന്നു ഈ പെൻഗ്വിൻ എന്ന് ആരോൺ പറയുന്നു.

എംപറർ പെൻഗ്വിനുകൾ ലോകത്തെ ഏറ്റവും വലിയ പെൻഗ്വിൻ ഇനമാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം ഇവയുടെ ആവാസവ്യവസ്ഥ അപകടത്തിലാണ്. മഞ്ഞുരുകുന്നത് ഇവയുടെ അതിജീവനത്തെ ബാധിക്കുന്നു.

English Summary:

Penguin From Antarctica Shows Up At Random Australian Beach 3,500 Km Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com