ഗ്രേറ്റ് സൈക്കിൾ ചലഞ്ചിൽ തിളങ്ങി മെൽബൺ ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഗ്രൂപ്പ്
Mail This Article
മെൽബൺ ∙ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സൈക്കിൾ മത്സരങ്ങളിലൊന്നായ ഗ്രേറ്റ് സൈക്കിൾ ചലഞ്ചിൽ മലയാളി ദേവാലയ ഗ്രൂപ്പായ മെൽബൺ ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് കമ്മ്യൂണിറ്റി ടീം വിഭാഗത്തിൽ ദേശീയ തലത്തിൽ ആറാം സ്ഥാനം നേടി. കുട്ടികളുടെ കാൻസർ ഗവേഷണത്തിന് ധനം സ്വരൂപിക്കുകയായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.
ഒക്ടോബർ മാസം നടന്ന ഈ പരിപാടിയിൽ ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പങ്കാളികൾ പങ്കെടുത്തു. ഈ വലിയ മത്സരത്തിൽ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് മെൽബൺ ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് അംഗങ്ങൾ വിജയം കൈവരിച്ചു.
കുട്ടികളുടെ കാൻസർ ഗവേഷണത്തിന് ധനസമാഹരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രേറ്റ് സൈക്കിൾ ചലഞ്ച് സംഘടിപ്പിച്ചത്. ഓസ്ട്രേലിയയിൽ പ്രതിവാരം മൂന്ന് കുട്ടികൾ കാൻസർ ബാധിച്ച് മരിക്കുന്നു എന്നാണ് കണക്കുകൾ. ഈ രോഗത്തെ ചെറുത്തുനിൽക്കാൻ പുതിയ ഗവേഷണങ്ങൾക്ക് ധനസഹായം നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ഒക്ടോബർ മാസം നടന്ന ഈ പരിപാടിയിൽ ചർച്ച് ഗ്രൂപ്പിലെ 29 അംഗങ്ങൾ പങ്കെടുത്ത് 9040 ഡോളർ സമാഹരിച്ചു. ബെത്‌ലഹേം ജേക്കബയായിരുന്നു സൈക്കിള്‍ ടീം ലീഡര്‍. “ഈ ലക്ഷ്യത്തിനായി നമ്മുടെ സമൂഹം ഒന്നിച്ച് പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്,” എന്ന് ഇമ്മാനുവൽ മാർത്തോമ്മാ ചർച്ചിന്റെ പ്രതിനിധി ജെയസണ്‍ ജെക്കബ് പറഞ്ഞു.
കുട്ടികളുടെ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ഗവേഷണങ്ങൾക്കും ചികിത്സകൾക്കും വേണ്ടി ഇതുപോലുള്ള ധനശേഖരണ പരിപാടികളിൽ പങ്കെടുക്കാന്‍ സാധിച്ചതിലും, ഈ നേട്ടം പങ്കെടുത്തവരുടെ കരുണയും, മികച്ച മാറ്റങ്ങൾ സൃഷ്ടിക്കുന്നതിൽ കാണിക്കുന്ന പ്രതിബദ്ധതയും തെളിയിക്കുന്നതായി ഇമ്മാനുവൽ മാർത്തോമ്മാ ചർച്ചിന്റെ വികാരി റവ.സജിൻ ബേബി പറഞ്ഞു.