സിഡ്നിയിലെ അപ്പാർട്ട്മെന്റിൽ സ്വയം തീകൊളുത്തി സ്ത്രീ ജീവനൊടുക്കി
Mail This Article
സിഡ്നി∙ സിഡ്നിയിലെ അപ്പാർട്ട്മെന്റിൽ സ്വയം തീകൊളുത്തി സ്ത്രീ ആത്മഹത്യ ചെയ്തു. ക്രിസ്റ്റി ബാനിസ്റ്റർ (44) എന്ന സ്ത്രീയാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ശേഷം സിഡ്നിയുടെ പടിഞ്ഞാറ് കാംപ്സിയിലെ വിക്ലിഫ് അവന്യൂവിലെ യൂണിറ്റ് കോംപ്ലക്സിൽ ഗുരുതരാവസ്ഥയിലാണ് പാരാമെഡിക്കുകൾ ക്രിസ്റ്റിയെ കണ്ടെത്തിയത്.
കോൺകോർഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം രാത്രി 9.30ഓടെ മരിച്ചു. പെട്രോൾ ഒഴിച്ച് തീ കൊളുത്തുന്നതിന് മുൻപ് സ്ത്രീ സ്വയം മുറിവേൽപ്പിച്ചതായി അയൽവാസികൾ പറഞ്ഞു. സമീപത്തെ അപ്പാർട്ട്മെന്റിലെ താമസക്കാരെ ഇവർ നിരന്തരമായി അധിക്ഷേപിച്ചിരുന്നതായി പരാതികളുണ്ടായിരുന്നു.
ഇവർ ലഹരിക്ക് അടിമയായിരുന്നതായി റിപ്പോർട്ടുകളുണ്ട്. മറ്റ് രണ്ട് ആളുകൾക്ക് യൂണിറ്റിലെ ഒരു മുറി നിയമവിരുദ്ധമായി വാടകയ്ക്ക് നൽകിയതിന് അയൽവാസികൾ ഇവർക്കെതിരെ പരാതി നൽകിയിരുന്നു.
അഞ്ച് വർഷത്തിലേറെയായി ഇവർ ഈ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഇവർ ആത്മഹത്യ ചെയ്യുന്ന സമയത്ത് ഇവരുടെ വാടകക്കാർ വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.