ADVERTISEMENT

ഫാങ്കറെ ∙ന്യൂസീലൻഡിന്‍റെ വടക്കൻ പ്രവിശ്യയായ നോർത്തലാൻഡിൽ ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങി. ഫാങ്കറെ, കൈപ്പാറ, ഫാർ നോർത്ത് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന നോർത്ത്‌ലാൻഡിലെ ക്രിസ്മസ് സാംസ്കാരിക പരിപാടികളും പരമ്പരാഗത ക്രിസ്മസ് പരേഡും മറ്റു പ്രദേശങ്ങളിലെ ആഘോഷങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്നതാണ്. ന്യൂസീലൻഡിലെ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായി മലയാളിയായ സജി ഏലിയാസിന്‍റെ ക്രിസ്മസ് ദീപാലങ്കാരങ്ങളും സവിശേഷ ശ്രദ്ധ നേടുന്നുണ്ട്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കേരളത്തിലെ നെടുമ്പാശ്ശേരി കരിയാട് ഗ്രാമത്തിൽ നിന്നുള്ള സജി ഏലിയാസും കുടുംബവും 10 വർഷം മുന്‍പാണ് ന്യൂസീലൻഡിലേക്ക് കുടിയേറിയത്. ആദ്യ വർഷങ്ങളിൽ കൗതുകത്തിനുവേണ്ടി ചെറിയ രീതിയിൽ ക്രിസ്മസ് ലൈറ്റുകൾ ക്രമീകരിച്ചു തുടങ്ങി. എന്നാൽ തദ്ദേശവാസികൾ നൽകിയ പിന്തുണയും പ്രോത്സാഹനവും ദീപാലങ്കാരങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ സജിയെ പ്രേരിപ്പിച്ചു. "എല്ലാ ഡിസംബറിലും ഞങ്ങളുടെ വീട് പ്രകാശിക്കുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു" –സജി ഏലിയാസ് പറഞ്ഞു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കഴിഞ്ഞ ആറ് വർഷമായി, സജി മനോഹരമായ ക്രിസ്മസ് ലൈറ്റ് ഡിസ്പ്ലേകൾ വീടിനടുത്തായി ക്രമീകരിച്ചുപോരുന്നു.  ഇത് ഓരോ വർഷവും കാണാൻ എത്തുന്നവരുടെ എണ്ണം വർധിച്ചു. ഈ വർഷവും, നോർത്തലാണ്ടിലെ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സജി ഒരുക്കുന്ന ദീപാലങ്കാരങ്ങൾ. 

English Summary:

Northland Christmas celebrations have begun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com