അധോലോക സംഘത്തിനായ് ലാവോസിലേക്ക് മനുഷ്യക്കടത്ത്: ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
Mail This Article
×
ന്യൂഡൽഹി ∙ സൈബർ കുറ്റകൃത്യം നടത്താനായി ലാവോസിലേക്കു മനുഷ്യക്കടത്തു നടത്തിയ കേസിൽ ഒളിവിലായിരുന്ന കമ്രാൻ ഹൈദറിനെ ഡൽഹി പൊലീസിന്റെ സഹായത്തോടെ എൻഐഎ അറസ്റ്റ് ചെയ്തു. ഇരകൾക്കു വിമാനടിക്കറ്റും മറ്റു രേഖകളും സംഘടിപ്പിച്ചു നൽകിയതു കമ്രാനാണെന്ന് എൻഐഎ അറിയിച്ചു.
ഗുഡ്ഡു എന്ന മൻസൂർ ആലം, സാഹിൽ, അഖിൽ എന്ന ആശിഷ്, പവൻ യാദവ് എന്നിവരാണു കേസിലെ മറ്റു പ്രതികൾ. യൂറോപ്പിലെയും യുഎസിലെയും പൗരന്മാരെ ലക്ഷ്യമിട്ട് സൈബർ കുറ്റകൃത്യം നടത്താനാവശ്യമായ ആളുകളെ ലാവോസിൽ എത്തിക്കുകയായിരുന്നു സംഘം.
ചൈനക്കാരായ അധോലോക സംഘത്തിനു വേണ്ടിയാണ് ഇവർ അലി ഇന്റർനാഷനൽ എന്ന ഏജൻസി വഴി മനുഷ്യക്കടത്തു നടത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ചവരെ കമ്രാൻ ഹൈദർ ഭീഷണിപ്പെടുത്തി പണം പിടുങ്ങിയെന്നും എൻഐഎ പറഞ്ഞു.
English Summary:
Laos Cyber Slavery Case: NIA Arrests Key Absconding Accused Kamran Haider
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.