'യുകെ ഡോളർ സമ്മാനം'; മലയാളി യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത നൈജീരിയക്കാരൻ അറസ്റ്റിൽ
Mail This Article
×
അമ്പലവയൽ (വയനാട്) ∙ ഡൽഹി എയർപോർട്ടിലേക്ക് ഗിഫ്റ്റായി യുകെ ഡോളർ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നൽകണമെന്നും വിശ്വസിപ്പിച്ച് നെന്മേനി സ്വദേശിനിയിൽ നിന്നു ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. മാത്യു എമേക(30) ആണ് ഡൽഹിയിൽ നിന്ന് പൊലീസ് പിടിയിലായത്.
2023 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു തട്ടിപ്പ്. പല തവണകളായി 4,45,000 രൂപ തട്ടിയെടുത്തു. ഒടുവിൽ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഡൽഹിയിൽ നിന്ന് പിടികൂടിയ ശേഷം ഡൽഹി ദ്വാരക കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാൻസിറ്റ് റിമാൻഡ് വാങ്ങി അമ്പലവയൽ സ്റ്റേഷനിൽ എത്തിച്ചു.
English Summary:
MetroIndian Police Arrest Nigerian Men for Duping Woman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.