മൊറീഷ്യസിൽ വാഹനാപകടം: കല്യാശ്ശേരി സ്വദേശി മരിച്ചു
Mail This Article
×
കല്യാശ്ശേരി(കണ്ണൂർ) ∙ മൊറീഷ്യസിലുണ്ടായ വാഹനാപകടത്തിൽ കല്യാശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. ലെഗ്രാൻഡ് കമ്പനിയുടെ കേരള ബ്രാഞ്ച് മേധാവി അഞ്ചാംപീടികയ്ക്കു സമീപം പി.ടി ഹൗസിലെ വിനയ് ചന്ദ്രനാണു(35) മരിച്ചത്.
കമ്പനിയുടെ നേതൃത്വത്തിൽ മൊറീഷ്യസിലേക്കു നടത്തിയ ഔദ്യോഗിക യാത്രയ്ക്കിടെ കഴിഞ്ഞദിവസമായിരുന്നു അപകടം. സംസ്കാരം ഇന്നു രാവിലെ 11നു പാളിയത്തുവളപ്പ് സമുദായ ശ്മശാനത്തിൽ. അഞ്ചാംപീടികയ്ക്കു സമീപം പി.പി.ചന്ദ്രന്റെയും (റിട്ട.ഓഫിസർ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബെംഗളൂരു), ഒ.എം.ജയശ്രീയുടെയും മകനാണ്. സഹോദരൻ: പരേതനായ വിനീത് ചന്ദ്രൻ.
English Summary:
Kalyasserry Man Killed in Road Mishap in Mauritius
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.