ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയൻ മലയാളി സാഹിത്യോത്സവമായ എഎം എൽഎഫിന് തുടക്കം. ആദ്യമായാണ് ഓസ്ട്രേലിയയിൽ മലയാളം ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മലയാളികളിൽ വയനാശീലം വളർത്തുന്നതിന് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിപഞ്ചിക ഗ്രന്ഥശാലയാണ് മെൽബണിൽ സാഹിത്യോത്സവം സംഘടിപ്പിച്ചത്.

ഓസ്ട്രേലിയൻ മലയാളി എഴുത്തുകാരെ പരിചയപ്പെടുത്തുന്ന തുറന്ന പുസ്തകം എന്ന പരിപാടിയിൽ ഡോ. ആൽബി ഏലിയാസ്, നിഫി റഷീദ്, ശൈലജ വർമ്മ എന്നിവർ സംവദിച്ചു. ഗിരീഷ് അവണൂർ, സഞ്ജയ് പരമേശ്വരൻ എന്നിവർ മോഡറേറ്റർമാരായി.

malayali-sahityotsav-kicks-off-in-australia-3
മലയാളി സാഹിത്യോത്സവം
malayali-sahityotsav-kicks-off-in-australia-6
മലയാളി സാഹിത്യോത്സവം
malayali-sahityotsav-kicks-off-in-australia-2
മലയാളി സാഹിത്യോത്സവം
malayali-sahityotsav-kicks-off-in-australia-5
മലയാളി സാഹിത്യോത്സവം
malayali-sahityotsav-kicks-off-in-australia-4
മലയാളി സാഹിത്യോത്സവം
malayali-sahityotsav-kicks-off-in-australia-3
malayali-sahityotsav-kicks-off-in-australia-6
malayali-sahityotsav-kicks-off-in-australia-2
malayali-sahityotsav-kicks-off-in-australia-5
malayali-sahityotsav-kicks-off-in-australia-4

പി. ഭാസ്ക്കരൻ മാഷിന്റെ ജന്മശതാബ്ദി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പാട്ടോർമ്മകളിൽ ഇവ, ആൻഡ്രൂ തുടങ്ങിയ മെൽബണിലെ നിരവധി ഗായകരും, നാട്ടിൽ നിന്ന് സന്ദർശത്തിനായി എത്തിയ മാതാപിതാക്കളും പങ്കുചേർന്നു.

ശ്രീജിത്ത് ശ്രീകുമാർ, സുനിൽ കല എന്നിവർ ഭാസ്ക്കരൻ മാസ്റ്ററുടെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. തുടർ വർഷങ്ങളിലും ഓസ്ട്രേലിയൻ മലയാളി സാഹിത്യോത്സവം വിപുലമായി സംഘടിപ്പിക്കുമെന്ന് വിപഞ്ചിക ഗ്രന്ഥശാല ഭാരവാഹികൾ അറിയിച്ചു.

English Summary:

Malayali Sahityotsav Kicks Off in Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com