ആദിവാസി ഊരുകളിൽ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ
Mail This Article
ചാലക്കുടി ∙ വാഴച്ചാൽ വനഡിവിഷൻ്റെ കീഴിലുള്ള പോത്ത് പാറ, വാച്ചുമരം , മുക്കുംപ്പുഴ എന്നീ ആദിവാസി നഗറുകളിലുള്ള 150 കുടുംബങ്ങൾക്ക് പുതുവസ്ത്രവും ക്രിസ്മസ് കേക്കും മിഠായികളും വിതരണം ചെയ്തുകൊണ്ട് ഡബ്ല്യുഎംഎഫ് ഏഷ്യ റീജൻ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
ഡബ്ല്യുഎംഎഫ് ഏഷ്യ റീജൻ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷപരിപാടി ഡബ്ല്യുഎംഎഫ് ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തേപ്പാല ഉദ്ഘാടനം ചെയ്തു. വാഴച്ചാൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ആർ ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. ആദിവാസി സമൂഹത്തിനെ ചേർത്ത് നിർത്തി കൊണ്ടുള്ള ഇത്തരം പരിപാടികൾ മറ്റ് സാമൂഹ്യ സംഘടനകൾക്ക് മാതൃകയാണെന്ന് ഡി എഫ് ഒ പറഞ്ഞു.
ഗ്ലോബൽ ജോയിന്റ് സെക്രട്ടറി മേരിറോസ്ലറ്റ് , കേരള സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മരക്കാർ, ഇന്ത്യ നാഷനൽ കൗൺസിൽ ബിസിനസ് ഫോറം കോർഡിനേറ്റർ ബിബിൻ സണ്ണി, ഏഷ്യ റീജൻ കൗൺസിൽ കോർഡിനേറ്റർ ഡിന്റോ, സെക്രട്ടറി ക്രിസ്റ്റി എന്നിവർ ആശംസയും ഏഷ്യാ റീജൻ വൈസ് പ്രസിഡന്റ് ടി ബി നാസർ സ്വാഗതവും ഏഷ്യ റീജൻ വൈസ് പ്രസിഡന്റ് വിജയലക്ഷ്മി നന്ദിയും പറഞ്ഞു.
കോയമ്പത്തൂർ കൗൺസിൽ സെക്രട്ടറി സി സി സണ്ണി, ട്രഷറർ രാജീവ്, ഇന്ത്യൻ നാഷനൽ കൗൺസിൽ ട്രഷറർ സദാനന്ദൻ, കോയമ്പത്തൂർ കൗൺസിൽ അംഗം രമണി, ഏഷ്യ റീജിയൺ ബിസിനസ് കോർഡിനേറ്റർ സന്ദീപ്, ഏഷ്യ റീജിയൺ വുമൺസ് കോർഡിനേറ്റർ ലീന സാജൻ , മലേഷ്യ നാഷനൽ കൗൺസിൽ സെക്രട്ടറി ശർമിള നായർ എന്നിവരും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. ഏഷ്യ റീജൻ ജോയിന്റ് സെക്രട്ടറി ഡോ. കെ വി സുമിത്ര എം സി നന്ദി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ അവിടുത്തെ കുട്ടികളും ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തേപ്പാലയും ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗങ്ങളിൽ നിന്നും സമാഹരിച്ച വസ്ത്രങ്ങൾ വിതരണം ചെയ്തു.