ADVERTISEMENT

താഷ്കെൻ്റ് ∙ കാമുകിയെ സന്തോഷിപ്പിക്കാൻ സിംഹക്കൂട്ടിൽ കയറിയ കാവൽക്കാരനെ സിംഹങ്ങൾ കൊന്നു. ഡിസംബർ 17ന് പുലർച്ചെ ഉസ്ബെക്കിസ്ഥാനിലെ പാർക്കെന്‍റിലെ സ്വകാര്യ മൃഗശാലയിലാണ് സംഭവം. എഫ്. ഐറിസ്കുലോവ് (44) എന്നയാളാണ് മരിച്ചത്.

കൂട്ടിൽ കയറുന്നതിന് മുമ്പ് ഐറിസ്കുലോവ് സ്വയം വിഡിയോ റെക്കോർഡ് ചെയ്തിരുന്നു. മൂന്ന് സിംഹങ്ങൾ അദ്ദേഹത്തെ ആക്രമിക്കുന്നതും വിഡിയോയിൽ കാണാം. “സിംബ, മിണ്ടാതിരിക്കൂ” എന്ന് പറഞ്ഞ് അദ്ദേഹം സിംഹങ്ങളിൽ ഒന്നിനെ തലോടുന്നുണ്ട്. പെട്ടെന്ന് സിംഹങ്ങൾ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.

രക്ഷാപ്രവർത്തകർ രണ്ട് സിംഹങ്ങളെ ശാന്തരാക്കി. മൂന്നാമത്തേതിനെ വെടിവച്ചു കൊന്നു. ഐറിസ്കുലോവിന്റെ മൃതദേഹം നാല് മണിക്കൂറിന് ശേഷമാണ് വീണ്ടെടുത്തത്.

മൃഗശാലയിൽ പ്രായപൂർത്തിയായ 10 ആഫ്രിക്കൻ സിംഹങ്ങൾ, അഞ്ച് സിംഹക്കുട്ടികൾ, ഒരു തവിട്ട് കരടി, ഒരു കഴുകൻ, ഒരു ചീറ്റ, മറ്റ് സസ്തനികൾ, പക്ഷികൾ എന്നിവയുണ്ട്. 2019 ജൂൺ മുതൽ പ്രവർത്തിക്കുന്ന പാർക്ക് രണ്ട് ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്.

English Summary:

Zookeeper Killed by Lions After Entering Enclosure to Impress Girlfriend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com