പാപ്പുവ ന്യൂഗിനിയിൽ നരഭോജനം?; ഞെട്ടിച്ച് ചിത്രങ്ങൾ
Mail This Article
പോർട്ട് മോർസ്ബി ∙ വില്ലും അമ്പും ധരിച്ച പുരുഷന്മാരുടെ സംഘം വികൃതമാക്കിയ ശരീരഭാഗങ്ങൾ പൊക്കിപ്പിടിച്ചിരിക്കുന്ന പാപ്പുവ ന്യൂഗിനിയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് കാരണമായി. "ഭയാനകമായ നരഭോജനം" ചിത്രീകരിക്കുന്നതായി തോന്നുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. രാജ്യത്തെ ഏറ്റവും വലിയ പത്രമായ പാപ്പുവ ന്യൂഗിനി പോസ്റ്റിന്‍റെ മുൻപേജിൽ, വെട്ടിമാറ്റിയ കാൽ പോലെ തോന്നിക്കുന്ന ഒന്ന് പിടിച്ചിരിക്കുന്ന സംഘത്തിന്‍റെ വിഡിയോയിൽ നിന്നുള്ള ഭയാനകമായ രംഗങ്ങളും ഇടപിടിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
നിലവിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ പുരുഷന്മാർ ശരീരഭാഗം ഭക്ഷിക്കുന്നത് ചിത്രീകരിച്ചിട്ടില്ലെങ്കിലും, അവരിലൊരാൾ നക്കുന്നതുപോലെയുള്ള ആംഗ്യം കാണിക്കുന്നതായും മറ്റുള്ളവർ പുഞ്ചിരിക്കുന്നതായും കാണാം. ഈ ചിത്രങ്ങളിൽ താൻ വളരെയധികം അസ്വസ്ഥനാണെന്ന് ആഭ്യന്തര മന്ത്രി പീറ്റർ സിയാമലിലി പറഞ്ഞു
ഈ വിഡിയോ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. അതേസമയം കൊലപാതകം ഒരു മാസം മുൻപ് രാജ്യത്തിന്‍റെ സെൻട്രൽ പ്രവിശ്യയിലെ ഗോയ്‌ലാല ജില്ലയിലെ സാക്കി ഗ്രാമത്തിലാണ് നടന്നത് എന്നാണ് റിപ്പോർട്ടുകൾ.