ഫാമിലി കോൺഫറൻസ് ടാലന്റ് നൈറ്റ് ; ഇടവകകൾക്ക് സമയം 7 മിനിറ്റുകൾ മാത്രം
Mail This Article
വാഷിങ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസിന് കൊടി ഉയരുവാൻ 28 ദിവസങ്ങൾ മാത്രം ശേഷിക്കെ, വിവിധ വിനോദ പരിപാടികൾക്കുള്ള റജിസ്ട്രേഷനുകൾ ഇടവകകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതായി കോ ഓർഡിനേറ്റേഴ്സ് അറിയിച്ചു.
ഇടവകകളിൽ നിന്നുമുള്ള പ്രോഗ്രാമുകൾ ക്രമീകരിക്കേണ്ടത് ഈ വർഷത്തെ ചിന്താവിഷയമായ യേശു ക്രിസ്തു ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാൻ ആർക്കും കഴിയുകയില്ല. 1 കൊരിന്ത്യർ 3:11 എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കി അവതരിപ്പിയ്ക്കുന്നത് ഉചിതമായിരിക്കുമെന്ന് കോൺഫറൻസ് കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു.
ഓരോ ഇടവകകൾക്കും അനുവദിച്ചിരിക്കുന്ന സമയം 7 മിനിറ്റാണ്. ഇടവകകൾക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിൽ റജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് ഇടവക വികാരിയുടെ അംഗീകാരത്തോടുകൂടി കോ ഓർഡിനേറ്റർ അനു പീറ്ററിന്റെ പേർക്ക് അയച്ചു കൊടുക്കേണ്ടതാണ്. പൂർത്തീകരിച്ച റജിസ്ട്രേഷൻ ഫോമുകൾ ലഭിക്കുന്ന മുൻഗണനാ ക്രമത്തിലായിരിക്കും പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
അനു പീറ്റർ : 914 275 7990
അനി നൈനാൻ : 973 980 3140
ഷീല ജോസഫ് : 845 548 4179