ദി പെന്തെക്കോസ്ത് മിഷൻ യുഎസ് രാജ്യാന്തര കൺവൻഷൻ
Mail This Article
ന്യൂയോർക്ക്∙ ലോകത്തിൽ 65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ രാജ്യാന്തര കൺവൻഷനായ 'ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് '' കൺവൻഷൻ ജൂൈല 10 മുതൽ 14 വരെ പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റിയിലെ കൺവൻഷൻ സെന്ററിൽ നടക്കും.
യുഎസ്, കാനഡ, മെക്സിക്കോ തുടങ്ങി വിവിധയിടങ്ങളിൽ നിന്നും ഇന്ത്യാ ,ഗൾഫ് ,ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. സഭയുടെ ചീഫ് പാസ്റ്റർ, പ്രധാന ശുശ്രൂഷകർ എന്നിവർ പ്രസംഗിക്കും. ജൂലൈ 10 ബുധനാഴ്ച വൈകിട്ട് ഏഴിന് പൊതുയോഗത്തോടെ കൺവൻഷൻ തുടക്കം കുറിക്കും.
വ്യാഴം - വെള്ളി ദിവസങ്ങളിൽ രാവിലെ 10ന് പൊതുയോഗം ഉച്ചയ്ക്ക് 2 മുതൽ 4 വരെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാർ, ശനിയാഴ്ച രാവിലെ 10ന് പൊതുയോഗവും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉച്ചയ്ക്ക് 2 മുതൽ 4 വരെ ഉപവാസ പ്രാർഥനയും ദിവസവും വൈകിട്ട് 7ന് ഗാനശുശ്രൂഷ സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.
സമാപന ദിവസമായ ജൂലെ 14 ഞായറാഴ്ച രാവിലെ ഒൻപതിന് ന്യൂയോർക്ക്, ഷിക്കാഗോ ,ഡാലസ്, ഹൂസ്റ്റൺ, ഒർലാന്റോ, ഒക്കലഹോമ ,വാഷിങ്ടൺ, കാനഡ, മെക്സിക്കോ തുടങ്ങി അമേരിക്കയിലെ 40 പ്രാദേശിക സഭകളിലെ നൂറിലധികം ശുശ്രൂഷകരും ആയിരക്കണക്കിനു വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭാ ആരാധനയോടെ കൺവൻഷൻ സമാപിക്കും.
കൂടുതൽ ആളുകളെ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഇന്ത്യാനാ യൂണിവേഴ്സിറ്റി ഓഫ് പെൻസൽവേനിയയിലെ കോവൽചിക്ക് കൺവൻഷൻ സെന്ററിൽ നടത്തുന്നത്. ന്യൂജഴ്സി ന്യൂയാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോർത്ത്, സൗത്ത് അമേരിക്ക, ആഫ്രിക്ക, പാപാനൂഗിനിയ തുടങ്ങിയ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിന്റെ മുഖ്യ ചുമതല വഹിക്കുന്ന പാസ്റ്റർ.
ഗ്രെഗ് വിൽസൺ രാജ്യാന്തര കൺവൻഷന് നേതൃത്വം നൽകും. അപ്പൊസ്തലിക പ്രതിഷ്ഠയും വിശ്വാസ ജീവിതവുമായി തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ജനിച്ച രാമൻകുട്ടി എന്ന പാസ്റ്റർ പോൾ 1924ൽ ശ്രീലങ്കയിൽ സിലോൺ പെന്തെക്കോസ്ത് മിഷൻ എന്ന പേരിൽ സ്ഥാപിച്ച സഭയാണ് ഇന്ന് അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് എന്ന പേരിൽ അറിയപ്പെടുന്നത്. പെന്തെക്കോസ്ത് മിഷൻ സഭ വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത് .
ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ, ഡപ്യൂട്ടി ചീഫ് പാസ്റ്റർ.എം.ടി.തോമസ് , അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരാണ് സഭയെ നയിക്കുന്നത്. സഭയുടെ കേരളത്തിലെ ആസ്ഥാന മന്ദിരം കൊട്ടാരക്കരയിലും ഇന്ത്യയിൽ ചെന്നൈ ഇരുമ്പല്ലിയൂരിലും ശ്രീലങ്കയിൽ മട്ടകുളിയിലും അമേരിക്കയിൽ ന്യൂയോർക്കിലുമാണ്. സഭയുടെ രാജ്യാന്തര കൺവൻഷൻ നടക്കുന്നതും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്നതും ഇവിടങ്ങളിലാണ്.
1,സഭാ സ്ഥാപകൻ പാസ്റ്റർ പോൾ
2,ചീഫ് പാസ്റ്റർ. ഏബ്രഹാം മാത്യൂ
3,ഡപ്യൂട്ടി ചീഫ് പാസ്റ്റർ. എം. ടി.തോമസ്
4.അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ. ജി. ജെയം
5,അമേരിക്കൻ ഐക്യ നാടുകളിലെ മുഖ്യ ചുമതല വഹിക്കുന്ന പാസ്റ്റർ.ഗ്രിഗ് വിൽസൺ