ADVERTISEMENT

വാഷിംഗ്ടൺ ഡിസി ∙ പെൻസിൽവാനിയ വെസ്റ്റേൺ ഡിസ്ട്രിക്റ്റ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജിയായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നോമിനേറ്റ് ചെയ്ത ഇന്ത്യൻ അമേരിക്കൻ അറ്റോർണി ജെ. നിക്കൊളസ് രജ്ജന് സെനറ്റിന്റെ അംഗീകാരം. ജൂലായ് 10 ന് സെനറ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ 80 പേർ നിയമനത്തെ അനുകൂലിച്ചപ്പോൾ 14 പേർ എതിർത്തു വോട്ടു ചെയ്തു. 2016 മുതൽ ഒഴിഞ്ഞു കിടന്നിരുന്ന ഈ സ്ഥാനത്തേക്ക് 41 വയസ്സുള്ള രജ്ജനെ 2018 ജൂലായ് 24 നാണ് പ്രസിഡന്റ് നോമിനേറ്റ് ചെയ്തത്. ഒാഗസ്റ്റിൽ രജ്ജൻ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേൽക്കും.

അമേരിക്കൻ ബാർ അസോസിയേഷനിലെ പ്രമുഖ അറ്റോർണിയാണ് രജ്ജൻ. പെൻസിൽവാനിയ കെആന്റ്എൽ ഗേറ്റ്സ് പാർട്ടനറാണ് അറ്റോർണി രജ്ജൻ. ഒഹായൊ ലങ്കാസ്റ്ററിലാണ് രജ്ജന്റെ ജനനം. ഗ്രോവ് സിറ്റി കോളേജിൽ നിന്നും 2000 ൽ ബിരുദമെടുത്തു. തുടർന്ന് മിഷിഗൺ യൂണിവേഴ്സിറ്റി ലോ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഒഹായൊ സോളിസിറ്റർ ജനറൽ ഓഫിസിൽ കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. സൗത്ത് ഏഷ്യൻ ബാർ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കാ നിക്കൊളസ് രജ്ജന്റെ നിയമനത്തെ സ്വാഗതം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com