ADVERTISEMENT

ഒഹായോ∙ സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന സിഎന്‍സി ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഈ വര്‍ഷം ഓഗസ്റ്റ് 17 ഡബ്ലിന്‍ എമറാള്‍ഡ് ഫീല്‍ഡ്‌സ് ഇല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു .കഴിഞ്ഞ വര്‍ഷത്തിലെ പോലെ ഈ തവണയും മിഷന് പുറത്തുള്ള ടീമുകളെ കൂടി ഉള്‍ക്കൊള്ളിച്ചു നടത്തുവാന്‍ സാധിക്കുന്നത് ഒരു വലിയ നേട്ടം തന്നെയാണ്   .

ഡെവ് കെയര്‍ സൊല്യൂഷന്‍സ് ആണ് ഈ തവണത്തെയും പ്രധാന സ്‌പോണ്‍സര്‍ . മിഷ്റെ കീഴിലുള്ള മൂന്നു ടീമുകള്‍ക്കു പുറമെ സെയിന്‍റ് എഫ്രേംസ് മലങ്കര ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍, സെയിന്‍റ് .ചാവറ സിറോ മലബാര്‍ കത്തോലിക്ക മിഷന്‍, ഒഹായോ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ടീമുകളും മത്സരിക്കുന്നു .

വിജയം നേടുന്ന ടീമിന് ട്രോഫിയും സ്വര്‍ണ്ണ മെഡലും ലഭിക്കുന്നതാണ്. കൂടാതെ മാന്‍ ഓഫ് ദി മാച്ച് , മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ്  ഫീല്‍ഡര്‍ എന്നീ അവാര്‍ഡുകളും നല്‍കുന്നതായിരിക്കും.

താഴെ വിവരിച്ചിരിക്കുന്ന രീതിയില്‍ ആണ്  ഈ വര്‍ഷത്തെ സിഎന്‍സി ടൂര്‍ണമെന്‍റ് ക്രമീകരിച്ചിട്ടുള്ളത് .

1. മൂന്നു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകള്‍ ആയിട്ടായിരിക്കും മാച്ചുകള്‍ നടത്തപ്പെടുന്നത്.

2. ഓരോ ഗ്രൂപ്പിലും മൂന്നു മാച്ചുകള്‍ വീതം ഉണ്ടായിരിക്കുന്നതാണ് .

3 .രണ്ടു ഗ്രൂപ്പിലെയും ഒന്നാം സ്ഥാനത്തുള്ള ടീമുകള്‍ തമ്മിലായിരിക്കും ഫൈനല്‍ മാച്ച്.

കൂടുതല്‍ വിവരങ്ങള്‍ക്കായി പിആര്‍ഒ ദിവ്യ റോസ് ഫ്രാന്‍സിസിനെ സമീപിക്കേണ്ടതാണ് .

കൊളംബസില്‍ നിന്നും പിആര്‍ഒ ദിവ്യ റോസ് ഫ്രാന്‍സിസ് അറിയിച്ചതാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com