കേരളാ ക്രിക്കറ്റ് ലീഗ് യുഎസ്എ അഞ്ചാം സീസണിൽ ഫീനിക്സ് ഇലവൻ ചാംപ്യന്മാർ
Mail This Article
ന്യൂയോർക്ക്∙ കേരളാ ക്രിക്കറ്റ് ലീഗ് യുഎസ്എയുടെ അഞ്ചാം സീസണിൽ ആവേശോജ്വലമായ ഫൈനലില്‍ ഫീനിക്സ് ഇലവൻ ന്യൂജഴ്‌സി ബെർഗന്‍ ടൈഗേഴ്‌സിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു. ഭാഗ്യനിർഭാഗ്യങ്ങള്‍ ഇരു ഭാഗത്തേക്കും കളിയിൽ ഉടനീളം മാറിമറഞ്ഞ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്‌ത ഫീനിക്സ് ഇലവൻ 24.2 ഓവറില്‍ 124 റണ്‍സാണെടുത്തത്. തുടർന്നു ബാറ്റിങ്ങിനിറങ്ങിയ ബെർഗെൻ ടൈഗേഴ്‌സ് 15.1 ഓവറിൽ 56 റൺസിന് ഓൾ ഔട്ട് ആയി . ഫീനിക്സ് ഇലവന് വേണ്ടി 39 റൺസും 3 വിക്കറ്റും നേടി ഉജ്വല ആൾറൗണ്ട് പ്രകടനം കാഴ്‍വച്ച ഹരികൃഷ്ണൻ ആണ് മാൻ ഓഫ് ദ് മാച്ച്.
കെസിഎല്ലിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആൻഡ് ബൗളർ അവാർഡിന് ഫീനിക്സിന്റെ ക്രിസ് പറ്റാൻഡിന് അർഹനായി . ഫൈനലിനു ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന ഈ വർഷത്തെ ഗ്രാൻഡ് സ്പോൺസർ സ്പെറ്ററും ഓട്ടോ ബിനു പ്രിൻസ് എന്നിവരും മറ്റു സ്പോൺസർമാരായ ഗ്ലോബൽ ഐടി സിഇഓ സജിത്ത് നായർ, ,സൺ റൺ , ഇവൻറ് ഗ്രാം ചെയർമാൻ ജോജോ കൊട്ടാരക്കര ,ഇമേജിനെ ഡിജിറ്റൽ സിഇഒ ബിനോയ് തോമസ് , ടോം ജോസഫ് , Lucid Seven സി ഇ ഓ ബേസിൽ കുര്യാക്കോസ്, JR സ്പോർട്ടിങ് ഗുഡ്സ് , ജിബിഎം തോമസ് Kwik Mortgage ,ഗ്രാൻഡ് ഇന്ത്യൻ Restaurant,യൂണിവേഴ്സൽ മൂവീസ് എന്നിവർ ടീമുകൾക്ക് ട്രോഫികൾ സമ്മാനിച്ചു.
വരും വർഷങ്ങളിൽ കൂടുതൽ ടീമുകൾ കേരള ക്രിക്കറ്റ് ലീഗിൽ കളിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നു അറിയിക്കുന്നതിനോടൊപ്പം ലീഗ് വിജയകരമായി മുന്നോട്ടു കൊണ്ട് പോകുന്നതിൽ എല്ലാ സഹായ സഹകരണങ്ങളും ചെയ്ത അഭ്യുദയകാംഷികൾക്കുമുള്ള നന്ദിയും ഈ അവസരത്തിൽ സംഘാടകർ അറിയിച്ചു