ADVERTISEMENT

ഷുഗർലാന്റ് ∙അറ്റാക്ക് പോവർട്ടി എന്ന നോൺ പ്രൊഫറ്റ് ഓർഗനൈസേഷൻ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ റിച്ചാർഡ് ലോഗൻ (53) ഭാര്യ ഡയാനാ ലോഗൻ (48) മകൻ ഏരൺ ലോഗൻ (11) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി. റിച്ചാർഡ് ലോഗൻ മിച്ചുമോണ്ട് റിവർ പോയന്റ് ചർച്ചിലെ മുൻ പാസ്റ്ററായിരുന്നു.

ഗ്വാണ്ടലൂപ് കൗണ്ടിയിലാണ് റിച്ചാർഡ് ലോഗനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഡേവിഡ് മരിച്ചവിവരം ഷുഗർലാന്റിലെ ഇവരുടെ വീട്ടിൽ അറിയിക്കാൻ എത്തിയതായിരുന്നു പൊലീസ് വാതിലിൽ മുട്ടിവിളിച്ചിട്ടും ആരും തുറന്നില്ല. തുടർന്നു  പൊലീസ് ബലം പ്രയോഗിച്ചു വാതിൽ തുറന്നപ്പോഴാണ് ഭാര്യയെയും മകനെയും വീട്ടിനകത്ത് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

houston-murder-site

റിച്ചാർഡ് ലോഗൻ ഭാര്യയെയും മകനേയും വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്നാണു പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതെന്ന് ഷുഗലാന്റ് പൊലീസ് വക്താവ് പറഞ്ഞു. ഏരൺ ലോഗൻ ലാമാർസ്കൂൾ വിദ്യാർഥിയാണ്. റിച്ചാർഡ്   ലോഗന്റെ മരണം പോവർട്ടി ടീമംഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com