റവ ഗീവർഗീസ് മാർ തിയഡോഷ്യസ്എപ്പിസ്കോപ്പ സഫ്രഗൻ മെത്രാപ്പോലീത്ത പദവിയിലേക്ക്
Mail This Article
×
ന്യൂയോർക്ക് ∙ മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസനാധിപനും, മുംബൈ ഭദ്രാസനാധിപനുമായ റവ.ഡോ.ഗീവർഗ്ഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പയെ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയായി കൂറ്റാലത്ത് കൂടിയ സഭ സിനഡ് തീരുമാനിച്ചു.
കഴിഞ്ഞ സഭാ മണ്ഡലത്തിൽ സഫ്രഗൻ മെത്രാപ്പോലീത്ത നിയമനകാര്യം സംബന്ധിച്ചു പ്രമേയം അംഗീകരിച്ചിരുന്നു. രണ്ടു എപ്പിസ്കോപ്പാമാരെ (യുയാകിം മാർ കൂറിലോസ്എപ്പിസ്കോപ്പാ ഉൾപ്പെടെ) ഒരേ സമയം സഫ്രഗൻ മെത്രാപ്പോലീത്തമാരായി നിയമിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
സഫ്രഗൻ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം ഏപ്രിലിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.