സെന്റ്.തോമസ് ദിനത്തോട് അനുബന്ധിച്ച് വിശുദ്ധ കുർബാന ശുശ്രുഷ
Mail This Article
ന്യൂയോർക്ക്∙ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഭദ്രാസന ആസ്ഥാനമായ ന്യുയോർക്ക് സീനായ് സെന്ററിൽ ഉള്ള ചാപ്പലിൽ നിന്ന് ഇന്ന് (ജൂലൈ 3) ന്യൂയോർക്ക് സമയം രാവിലെ ഒൻപതിനു സെന്റ്.തോമസ് ദിനത്തോട് അനുബന്ധിച്ച് വിശുദ്ധ കുർബാന ശുശ്രുഷ നടത്തും.
ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ഭാരത ക്രൈസ്തവ സഭയുടെ അപ്പസ്തോലനും ക്രിസ്തുവിന്റെ 12 ശിഷ്യരിൽ ഒരുവനും ആയ വിശുദ്ധ തോമാശ്ലിഹയുടെ ഭാരത പ്രവേശനത്തെയും പ്രേഷിതപ്രവർത്തനത്തെയും ഓർക്കുന്ന ദിനം. എ.ഡി 52 ൽ കേരളത്തിലെ കൊടുങ്ങല്ലൂർ തുറമുഖത്ത് കപ്പലിറങ്ങി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ക്രൈസ്തവ സമൂഹങ്ങൾക്ക് രൂപം കൊടുത്തുവെന്ന് ക്രൈസ്തവരും അക്രൈസ്തവരും ആയ ചരിത്ര പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു.
ശ്ലൈഹിക അടിത്തറയുള്ള സഭകളുടെ വിശ്വാസ പാരമ്പര്യത്തിന്റെ കേന്ദ്രബിന്ദു അവ പിന്തുടരുന്ന ആരാധനക്രമ പാരമ്പര്യം ആണ്. മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.മാർ ഫിലക്സിനോസിന്റെ കാർമ്മികത്വത്തിൽ ഇന്ന് രാവിലെ ലൈവ് ടെലികാസ്റ്റിലൂടെ നടത്തപ്പെടുന്ന പ്രത്യേക ശുശ്രുഷയിൽ ഏവരും പങ്കുചേരണമെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു. https://youtu.be/xYsKL88Vqog എന്ന യൂടൂബ് ലിങ്കിലൂടെ ഈ ശുശ്രുഷ ദർശിക്കാവുന്നതാണ്.