ADVERTISEMENT

ഫ്ലോറിഡ ∙ ഫ്ലോറിഡ ഒക്കാല സിറ്റിയിലെ ക്വിൻ ഓഫ് പീസ് കാത്തലിക് പള്ളിയിലേക്കു മിനിവാൻ ഇടിച്ചു കയറ്റുകയും തീവയ്ക്കുകയും ചെയ്ത സ്റ്റീവൻ ആന്റണി അറസ്റ്റിൽ. ശനിയാഴ്ചയായിരുന്നു സംഭവം. ആരാധനയിൽ വിശ്വാസികൾ പങ്കെടുത്തുകൊണ്ടിരിക്കെയാണ് മിനിവാൻ മുൻ വശത്തെ വാതിൽ തകർത്ത് അകത്തേക്കു കയറ്റിയത്.

ocala-church-1

വാഹനത്തിൽ നിന്നും ഇറങ്ങിയ സ്റ്റീവ് കൈയ്യിൽ കരുതിയിരുന്ന കന്നാസിൽ നിന്നും പെട്രോൾ ഒഴിച്ചു തീകൊളുത്തി. പരിഭ്രാന്തരായ വിശ്വാസികൾ ശബ്ദം കേട്ടതോടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആർക്കും സംഭവത്തിൽ പരുക്കേറ്റില്ലെന്ന് മറിയോൺ കൗണ്ടി ഷെറിഫ് ഓഫീസ് പറഞ്ഞു. തീ ആളി പടരും മുൻപ് അണയ്ക്കുവാൻ കഴിഞ്ഞതു കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കി.

ocala-church-2

സംഭവത്തിനുശേഷം അവിടെ നിന്നും രക്ഷപ്പെട്ട സ്റ്റീവൻ ആന്റണിയെ പൊലീസ് പിടികൂടി. കൊലപാതക ശ്രമം, കവർച്ച തുടങ്ങിയ വകുപ്പുകളാണ്  ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റീവൻ ആന്റണിയെ മറിയോൺ കൗണ്ടി ജയിലിലടച്ചു. തനിക്ക് പ്രത്യേക രോഗം ഉണ്ടെന്നും മരുന്നുകഴിച്ചിരുന്നില്ലെന്നും സ്റ്റീവൻ പിന്നീട് പൊലീസിനോട് പറഞ്ഞു. 

ocala-church-3

ഭരണഘടന വാഗ്ദാനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പൊലീസുകാർ പ്രതിജ്ഞാബദ്ധരാണ്. പ്രതിയെ അതിവേഗം പിടികൂടിയ ഷെറിഫിനെ പൊലീസ് ചീഫ് അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com