ഫോമാ സൺഷൈൻ റീജിയനെ നയിക്കാൻ അവസരം തേടി എബി ആനന്ദ്
Mail This Article
ന്യൂയോർക്ക് ∙ ഫോമയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള അംഗസംഘടനകളുടെ പിന്തുണയുള്ള സൺഷൈൻ റീജിയനെ ഒരുമയോടെ നയിക്കാൻ ഒരവസരം തേടി ആർ.വി.പി സ്ഥാനത്തേക്ക് എബി ആനന്ദ് മത്സരിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഫോമായിലെ ഏറ്റവും കരുത്തുറ്റ റീജിയനായി സൺഷൈൻ റീജിയൻ വളർന്നു കഴിഞ്ഞു. താൻ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ദേശീയ തലത്തിൽ ഫോമക്ക് മുതൽകൂട്ടാവുന്ന പദ്ധതികളും , പരിപാടികളും സംഘടിപ്പിക്കാൻ പ്രയത്‌നിക്കുമെന്ന് എബി ആനന്ദ് പറഞ്ഞു.
സൺഷൈൻ റീജിയനിൽ 11 അസോസിയേഷൻ ആണുള്ളത്. ഈ 11 അസോസിയേഷനും ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുകയും ഒന്നുചേർന്നുള്ള ഒരു പ്രവർത്തനം കാഴ്ചവയ്ക്കുകയും ചെയ്യുന്നതായിരിക്കും. മാത്രമല്ല, കമ്മറ്റിയിൽ എല്ലാ അസോസിയേഷനും പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യും. പ്രധാനമായും ഈ ഒരു കാൽവയ്‌പ്പ് സംഘടിതമായ ഒരു കൂട്ടായ്മയെ കാഴ്ചവക്കുന്നതായിരിക്കും . അസോസിയേഷനുകളുടെ ഏതു ആവശ്യങ്ങൾക്കും മുൻതുക്കം നൽകി പ്രവർത്തിക്കുമെന്നു എബി പറഞ്ഞു
2006 മുതൽ വിവിധ സാംസ്‌കാരിക-സാമൂഹിക സംഘടനകളിൽ പ്രവർത്തിച്ചുവരുന്നു. ഫോമാ നാഷനൽ കമ്മറ്റിയിൽ പ്രവർത്തിക്കുകയും,ഫോമയുടെ മയാമി കൺവെൻഷനിൽ സജീവമായി പ്രവർത്തിച്ച് പ്രസ്തുത പരിപാടി വൻവിജയമാക്കുന്നതിൽ ഭാഗഭാക്കാകുയും ചെയ്തിട്ടുണ്ട്. നവകേരളയുടെ കമ്മിറ്റി മെമ്പർ, സെക്രട്ടറി , വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ എബി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.