ADVERTISEMENT

ഫീനിക്സ്∙ കേരള ഹിന്ദുസ് ഓഫ് അരിസോന, നവരാത്രിയോടനുബന്ധിച്ചു ''നവരാത്രി സംഗീതോത്സവം 2020'' ശാസ്ത്രീയ സംഗീതാരാധന സംഘടിപ്പിക്കുന്നു. സംഗീതോത്സവത്തിന്റെ അതേ ചിട്ടയിൽ ക്രമീകരിച്ചിരിക്കുന്ന ഈ സംഗീതാരാധനയിൽ സംഗീത ലോകത്തെ പ്രതിഭകൾക്കും  സംഗീതജ്ഞർക്കുമൊപ്പം പുതിയ തലമുറയിലെ വളർന്നുവരുന്ന പ്രതിഭകൾക്കും  സംഗീതാർച്ചന നടത്താനും  സംഗീതം ആസ്വദിക്കാനും വഴിയൊരുക്കും.   

2020 ഒക്ടോബർ 17 മുതൽ 25 വരെ എല്ലാ ദിവസവും വൈകിട്ട് 7:30 നു ക്രമീകരിച്ചിരിക്കുന്ന സംഗീത പരിപാടി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളുടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെയും സഹായത്തോടെയാണ് നടത്തുന്നത്. തു​ട​ർ​ച്ച​യാ​യ ഒ​ൻപതു​ ദി​വ​സം നാ​ട്ടി​ൽ ​നി​ന്നും അമേരിക്കയിൽ നിന്നുമുള്ള സംഗീതജ്ഞർ പങ്കെടുക്കും.

ഈ വർഷത്തെ സംഗീത നാടക അക്കാദമിയുടെ  ‘ഗുരുശ്രേഷ്ഠ’ പുരസ്‌കാര ജേതാവായ ആനയടി പ്രസാദ്  ആദ്യദിവസം കച്ചേരി അവതരിപ്പിക്കും.  ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, മറ്റു വിഭിന്ന ടിവി ചാനലുകളിലും, സംഗീത സദസ്സുകളിലും സംഗീത കച്ചേരികൾ  അവതരിപ്പിക്കുന്ന  മനോജ് ആറന്മുള, ഹരി അഗ്നിശർമൻ, കാർത്തിക് രാജു, ഡോക്ടർ ഭവാനി പ്രകാശ്, നിഷ അനു വാരിയർ,  കുമാരി ആതിര സുരേഷ്,  സൗമ്യ മനോജ് വർമ തുടങ്ങി പ്രമുഖരും പ്രശസ്തരുമായ സംഗീതജ്ഞർ വിവിധ ദിവസങ്ങളിലായി സംഗീതാരാധന  നടത്തും.

ഇന്ത്യൻ കർണാടിക് ഹിന്ദുസ്ഥാനി സംഗീതത്തെ  പ്രവാസ ലോകത്തിനു പരിചയപ്പെടുത്തുന്നതിനോടൊപ്പം വളർന്നു വരുന്ന തലമുറയ്ക്ക്  അറിവുപകരുക എന്ന ലക്‌ഷ്യം കൂടി ഈ സംഗീത പരിപാടിയിലൂടെ കൈവരിക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായി  കെഎച്ച്എ പ്രസിഡന്റ് ദിലീപ് പിള്ള അറിയിച്ചു. റജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : മനു നായർ - 1-480-300-9189.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com