പാസ്റ്റർ സി.എ. ജോസഫ് ഡാലസിൽ അന്തരിച്ചു
Mail This Article
ഡാലസ് ∙ ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശ്രുഷുഷകൻ പാസ്റ്റർ സി.എ. ജോസഫ് (67) ഡാലസിൽ അന്തരിച്ചു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ന്യൂയോർക്ക്, ഡെൻവർ, ഡാലസ് എന്നീ പട്ടണങ്ങളിൽ ചർച്ച് ഓഫ് ഗോഡ് സഭാ ശ്രിശൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ ദീർഘ വർഷങ്ങൾ സുവിശേഷ ജോലിയിൽ ആയിരുന്നു.
ഭാര്യ: മേഴ്‌സി ജോസഫ്. മക്കൾ: ജോ, ബെറ്റ്സി, വിൻസ്റ്റൺ. മെമ്മോറിയൽ സെർവീസ്: ജൂൺ 4 വെള്ളി വൈകിട്ട് 6:30 മുതൽ ക്രോസ്സ് വ്യൂ ചർച്ച് ഓഫ് ഗോഡ് 8501 ലിബർട്ടി ഗ്രോവ് റോഡ് റൗലറ്റ് ടെക്സാസ് 75089. ഫ്യൂണറൽ സർവീസ്: ജൂൺ 5- ശനിയാഴ്ച്ച രാവിലെ 9:30 മുതൽ. സ്ഥലം: ക്രോസ്സ് വ്യൂ ചർച്ച് ഓഫ് ഗോഡ്. തുടർന്ന് 12:30ന് സണ്ണിവെയിലുള്ള ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡനിൽ സംസ്ക്കാരം. ശുശ്രുഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടിവിയിൽ ലഭ്യമാണ്. www.provisiontv.in
വാർത്ത: പി.പി. ചെറിയാൻ