ഏഷ്യൻ അമേരിക്കൻ ജനസംഖ്യ 2060 ആകുമ്പോൾ ആറു കോടി ആകുമെന്ന് റിപ്പോർട്ട്
Mail This Article
യുഎസിൽ വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ജനവിഭാഗമാണ് ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡർ വംശജർ. 2000 ൽ 1 കോടി 19 ലക്ഷം ആയിരുന്നവർ 2019 ൽ രണ്ടുകോടി 32 ലക്ഷം ആയി. 2060 ആകുമ്പോൾ ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡർ 6 കോടി ആകുമെന്ന് പ്യൂ റിസർച്ചർ സെന്റർ പ്രവചിക്കുന്നു. 2000 മുതൽ 2019 കാലയളവിനുള്ളിൽ ഈ ജനവിഭാഗം ഏകദേശം ഇരട്ടിയായി– 1 കോടി 19 ലക്ഷത്തിൽ നിന്ന് 2 കോടി 32 ലക്ഷമായി.
യുഎസിൽ ടെക്സസ് ഈ ജന വിഭാഗത്തിന്റെ മൂന്നിലൊന്നിന് കിടപ്പാടം നൽകുന്നു. 1 കോടി 60 ലക്ഷത്തിന്. ഏഷ്യൻ അമേരിക്കൻ പസഫിക് ജനവിഭാഗം വോട്ട് രേഖപ്പെടുത്തുന്നതിലും മുൻപിലാണ്. 2016 മുതൽ 2020 വരെയുള്ള വർഷങ്ങളിലെ വോട്ടർ ടേൺ ഔട്ട് 47% ഉയർന്നതായി ഡെമോക്രാറ്റിക് ഇലക്ഷൻ ഡേറ്റ പ്രൊവൈഡർ ടാർജെറ്റ് സ്മാർട്ട് പറഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ടൈലറിലെ യുറ്റി ടൈലർ/ഡാലസ് മോർണിങ് ന്യൂസ് പോളിന്റെ കോ ഡയറക്ടർ കെന്നത്ത് ബ്രയാന്റ് ഡെമോഗ്രാഫിക്സ് ആർ ഡെസ്റ്റിനി തിയറി ടെക്സസ് മാറ്റി മറിക്കുന്നതായി പറഞ്ഞു. ഇത് വളരെ സങ്കീർണമാണെന്നും വിശേഷിപ്പിച്ചു. ടെക്സസിലെ ഏഷ്യൻ അമേരിക്കൻസിന്റെയും ലറ്റിനോ വോട്ടേഴ്സിന്റെയും എണ്ണം വർധിച്ചതിനാൽ ഉടനെ തന്നെ ഡെമോക്രാറ്റുകൾ ടെക്സസിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും വൻ വിജയം നേടും എന്ന് പ്രഖ്യാപിക്കുന്നത് ബുദ്ധിപൂർവം ആയിരിക്കില്ല എന്നും മുന്നറിയിപ്പ് നൽകി.
പുരോഗമന ആശയങ്ങൾ സ്വീകരിക്കുവാൻ തയാറല്ലാത്ത ധാരാളം വോട്ടർമാരുണ്ട്. 2022 ലും 2024 ലും ഇത് തിരിച്ചറിയാതെ പ്രവർത്തിച്ചൽ ഡെമോക്രാറ്റുകൾ പരാജയം നേരിടാൻ സാധ്യതയുണ്ട്. ഒന്നു രണ്ട് ദശകങ്ങൾക്ക് മുൻപ് ഏഷ്യൻ വംശജർ കൂടുതലും റിപ്പബ്ലിക്കനുകളെ ഇഷ്ടപ്പെട്ടിരുന്നില്ല. 2016 മുതൽ 2020 വരെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താല്പര്യത്തിന്റെയും കൂടി ഫലമായി ഈ സമവാക്യത്തിന് മാറ്റം ഉണ്ടാകുന്നത് നാം കണ്ടു.
ഏഷ്യൻ അമേരിക്കൻ പസഫിക് ഐലന്റ് വോട്ടർമാർ പ്രായത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്നു. വിദ്യാസമ്പന്നരായ ഏഷ്യൻ അമേരിക്കക്കാർ തുല്യമായി റിപ്പബ്ലിക്കനുകളെയും ഡെമോക്രാറ്റുകളെയും സ്വീകരിച്ചു തുടങ്ങി. ബ്രയാന്റ് കണ്ടെത്തിയ, അയാൾക്ക് ആശ്ചര്യമായി തോന്നിയ ഡേറ്റാ 2018 മുതൽ 2020 വരെ 70% ഏഷ്യൻ അമേരിക്കൻ വംശജർ മിതവാദികളായി അറിയപ്പെടാൻ താല്പര്യപ്പെടുന്നു എന്നതാണ്. ഇത് വെളുത്ത വർഗക്കാരായ ഹിസ്പാനിക്കുകളല്ലാത്ത വോട്ടർമാർ കറുത്തവർഗ ലറ്റിനോ വോട്ടർമാരെയും അപേക്ഷിച്ചു കൂടുതലാണ്.
ഇതാണ് മത്സരഭൂമികളായ ഹൂസ്റ്റൺ, ഡാലസ് പ്രാന്തപ്രദേശങ്ങളിലെ ഡിസ്ട്രിക്ടുകളിലെ മത്സരങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരുന്നത്. ബ്രയാന്റും ഏഷ്യൻ അമേരിക്കൻ പസഫിക് ഐലന്റർ വിക്ടറി ഫണ്ട് പ്രസിഡന്റായ വരുൺ നിക്കോരെയും ജോർജിയയുടെ പാത ഡെമോക്രാറ്റുകൾ പിന്തുടർന്നാൽ ടെക്സസിനെയും ചുവന്ന സംസ്ഥാനത്തിൽ നിന്ന് നീല സംസ്ഥാനമാക്കി മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.
നിക്കോരെ ഈ ലക്ഷ്യപ്രാപ്തിക്കായി എഎപിപിഎസിയിൽ നിന്ന് കുറെയധികം തുക ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണ ഫണ്ടിലേക്കു നൽകാൻ തയാറാണെന്ന് അറിയിച്ചു. നിബന്ധനകൾ പാലിച്ചെങ്കിൽ മാത്രമെ ഇത് സാധ്യമാകൂ എന്ന് നിക്കോരെ സമ്മതിച്ചു. എഎപിഐ വിക്ടറി ഫണ്ട് ആദ്യ പങ്ക് എന്ന നിലയിൽ ഒരു മില്യൻ ഡോളർ നിക്ഷേപിച്ചു. നിക്കോരെയുടെ ആത്മവിശ്വാസത്തിന് കാരണം വളർന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ അമേരിക്കൻ സമൂഹത്തിന്റെ വർധിച്ചു വരുന്ന വോട്ടു ബാങ്ക് ബാലൻസാണ്. 2020 ലെ വോട്ടർ ടേൺ ഔട്ടും പ്രതീക്ഷയ്ക്കു വക നൽകുന്നു.
ബ്രയാന്റിന്റെ തിയറിയിൽ കോവിഡ്–19നെ വുഹാൻ ഫ്ലൂ എന്ന് കൂടെക്കൂടെ വിശേഷിപ്പിക്കുന്നത് ഏഷ്യൻ സമൂഹത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. വിയ്റ്റനാമീസ്, ഇന്ത്യൻ, ചൈനീസ്, ജാപ്പനീസ് വംശക്കാർ ഒന്നിക്കുവാൻ സാധ്യതയുണ്ട്. വളരെ വ്യത്യസ്തമായ ഇരുപതിൽ അധികം ഭാഷകൾ സംസാരിക്കുന്ന ഇവരെ ഒന്നിപ്പിക്കുവാൻ ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് കഴിയും.
നികോരെ പറയുന്നത് ഈ സമൂഹത്തിന് വോട്ടു ചെയ്തു വലിയ പരിചയമില്ല, വോട്ടർമാരുടെ താല്പര്യം വളർത്തിയെടുക്കുവാൻ കഴിയണം. തുടർച്ചയായി വോട്ടു ചെയ്യുന്ന പതിവ് സൃഷ്ടിച്ചെടുക്കുവാൻ ഈ സമൂഹത്തിനോട് നമുക്ക് താല്പര്യം ഉണ്ടെന്ന് വരുത്തുവാൻ തുടർച്ചയായ നിക്ഷേപം ആവശ്യമാണ്. തുടർച്ചയായ നിക്ഷേപവും ആശയവിനിമയവും ഫണ്ട് ഭാരവാഹികളുമായി ഉണ്ടാകുന്നത് നന്നായിരിക്കും, ബ്രയാന്റും നികോരെയും പറഞ്ഞു.