ADVERTISEMENT

ഷിക്കാഗോ∙ സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രലില്‍ വി.യൂദാസ് തദേവൂസിന്റെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു. ഒക്ടോബര്‍ 31 ഞായറാഴ്ച നടന്ന തിരുനാളില്‍ ഷിക്കാഗോ സെന്റ് തോമസ് രൂപതാ പ്രൊകുറേറ്റര്‍ ഫാ.കുര്യന്‍ നെടുവേലി ചാലുങ്കല്‍ കാര്‍മ്മികനായിരുന്നു. ദേവാലയത്തിലെ തിരുക്കര്‍മ്മകള്‍ക്കും പ്രദക്ഷിണത്തിനു ശേഷം സ്‌നേഹവിരുന്നോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.

 

എസ്എംസിസി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടത്തപ്പെട്ടത്. ആന്റോ കവലയ്ക്കല്‍, ബിജി കൊല്ലാപുരം, ഷാജി കൈലാത്ത്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷിബു അഗസ്റ്റിന്‍, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, മേഴ്‌സി കുര്യാക്കോസ്, ഷാബു മാത്യൂ, ജോസഫ് നാഴിയംപാറ, ആഗ്നസ്സ് തെങ്ങുംമൂട്ടില്‍, ഷിജി ചിറയില്‍, ജാസ്മിന്‍ ഇമ്മാനുവേല്‍, സണ്ണിവള്ളിക്കളം, റോയി നെടുങ്ങോട്ടില്‍, ജോണി മണ്ണഞ്ചേരില്‍ എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി. സജി വര്‍ഗ്ഗീസ് തിരുനാൾ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com