പെസഹാ ഒരുക്ക ധ്യാനം കാനഡയിൽ
Mail This Article
×
കാല്‍ഗരി (കാനഡ) ∙ വലിയനോമ്പിനൊരുക്കമായി ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കാല്‍ഗരിയിൽ മാർച്ച് 18, 19, 20 തീയതികളിൽ പെസഹാ നോമ്പുകാല ധ്യാനം നടക്കും. മദർ തെരേസാ സിറോമലബാർ കാത്തലിക് ചർച്ചിൽ നടക്കുന്ന ധ്യാനശുശ്രൂഷയിൽ അനുഗ്രഹീത വചനപ്രഘോഷകരായ ബ്രദർ. റജി കൊട്ടാരം, ബ്രദർ. സുനിൽ കൈതാരം എന്നിവർ നേതൃത്വം നൽകും. കുടുംബ നവീകരണത്തിനും വ്യക്തി നവീകരണത്തിനും പ്രാധാന്യം നൽകിയാണു ധ്യാനം.
സമയക്രമം:
മാർച്ച് 18 വെള്ളി: വൈകുന്നേരം 5:30 മുതൽ 9:30 വരെ.
മാർച്ച് 18,19 ( ശനി- ഞായർ): രാവിലെ 9 മുതൽ വൈകിട്ടു 6 വരെ
കൂടുതൽ വിവരങ്ങൾക്ക് :
ജോസ് ചാഴികാടൻ : 734 516 0641
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.