ADVERTISEMENT

ന്യുയോർക്ക് ∙ മിസ് വേൾഡ് 2021 സൗന്ദര്യ റാണി മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ ശ്രീസെയ്നി (26) ആദ്യ റണ്ണർ അപ്പ് കിരീടത്തിനർഹയായി. ഹൃദ്‌രോഗിയായ ശ്രീസെയ്നി 12 വയസ്സു മുതൽ പേസ്മേക്കർ ഉപയോഗിക്കുന്നു. പഞ്ചാബിൽ ജനിച്ചു വാഷിങ്ടണിൽ വളർന്ന സെയ്നി 2019 ഒക്ടോബറിൽ നടന്ന മിസ് വേൾഡ് അമേരിക്കാ മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ ബോധരഹിതയായെങ്കിലും പിന്നീട് വിജയിക്കുകയും 1997 ലെ സൗന്ദര്യ റാണി ഡയാന ഹെയ്ഡനിൽ നിന്നും കിരീടം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

മിസ് ഇന്ത്യ യുഎസ് ആയും (2017–2018), മിസ് ഇന്ത്യ വേൾഡ് വൈഡായും (2018–2019) കിരീടം ചൂടിയിരുന്നു. മോസസ് ലേക്കിൽ വച്ചുണ്ടായ കാർ അപകടത്തിൽ ഇവരുടെ മുഖത്തിന് കാര്യമായ പൊള്ളൽ ഏറ്റിരുന്നു. ഇതിൽ നിന്നും സുഖം പ്രാപിക്കുവാൻ ഒരു വർഷമാണ് ഡോക്ടർമാർ വിശ്രമം ആവശ്യപ്പെട്ടിരുന്നതെങ്കിലും, രണ്ടാഴ്ചക്കുശേഷം ഇവർ ക്ലാസിലേക്ക് മടങ്ങി. ജീവിതത്തിലെ നിരവധി പ്രതിസന്ധികളെ വിജയപൂർവ്വം തരണം ചെയ്താണ് ഇപ്പോൾ വീണ്ടും കിരീടാവകാശിയായത്. മിസ് വേൾഡ് മത്സരത്തിൽ പോളണ്ടിൽ നിന്നുള്ള കരോലിനായാണ് സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com