ADVERTISEMENT

ഒർലാന്റോ∙ പ്രവാസികൾ ഇല്ലെങ്കിൽ കേരളമില്ലെന്നു  ഡോ. ജോൺ ബ്രിട്ടാസ് എംപി. ഫൊക്കാനയുടെ 19–ാം കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളം രാഷ്ട്രീയമായി പോലും നിലനിൽക്കുന്നതിന്റെ കാരണം പ്രവാസികളാണ്. അമ്യത്വാ സെൻ പറഞ്ഞതു പോലെ " ലോകത്തിന്റെ നെറുകയിൽ സ്ഥാനം പിടിക്കുന്ന ഒരു കൊച്ചു ഭൂമി അതാണ് കേരളം " . സമ്പന്ന രാഷ്ട്രങ്ങളേക്കാൾ വരുമാനം വളരെ കുറവാണെങ്കിൽ പോലും സാമൂഹ്യ സൂചനങ്ങളുടെ കാര്യത്തിൽ ലോകത്തിന്റെ നെറുകയിൽ തന്നെയാണു കേരളം. 

fokana-convention-john-brittas1

കേരളത്തിന്റെ സോഷ്യൽ ക്യാപ്പിറ്റൽ മാനുഷിക ബന്ധങ്ങളാണ്. ഓരോ പ്രതിസന്ധി ഘട്ടത്തിലും തുണയായി വരുന്നത് സാമൂഹ്യ മൂലധനമാണ്. ഇതിന്റെ ഘടകം എന്നതു പ്രവാസികൾ പ്രദാനം ചെയ്യുന്ന പ്രത്യേക സംസ്കാരമാണ്. ജാതിക്കും മതത്തിനും അതീതമായി മനുഷ്യനായി തോളോട് തോൾ ചേർന്നു പ്രവർത്തിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം ഇപ്പോൾ കേരളത്തിലുണ്ട്. അദ്ദേഹം സൂചിപ്പിച്ചു. അവിടെയാണു നാലു പതിറ്റാണ്ടു പിന്നിടുന്ന  ഫൊക്കാനയുടെ പ്രസക്തിയും. അതുകൊണ്ടു തന്നെ ഓരോ കേരളീയരും ഫൊക്കാന എന്ന സംഘടനയെപറ്റിയും  അവർ നടത്തുന്ന  ചാരിറ്റി പ്രവത്തനങ്ങളെ പറ്റിയും ബോധവാന്മാരാണ്.

fokana-convention-orlando2

കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപിയാണ് ഭദ്രദീപം കൊളുത്തിക്കൊണ്ടു കൺവൻഷൻ ഉദ്ഘാടനം ചെയ്‌തത്‌. ലോകത്തെ നയിക്കുന്നത് ഇന്ത്യൻ പ്രതിഭകളാണെന്നു ജോസ് കെ മാണി എം.പി. അഭിപ്രായപ്പെട്ടു. ഗൂഗിൾ സിഇഒ മുതൽ ലോകത്തെ പരമോന്നതമായ പല ഇടങ്ങളിലും ഇന്ത്യൻ പ്രതിഭകളുടെ സാന്നിദ്ധ്യം കാണാം. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് മുതൽ ഈ ലിസ്റ്റ് നീണ്ടു പോകുന്നതിൽ നമുക്ക് അഭിമാനിക്കാം. ഇനിയുള്ള കാലം ഈ ലോകം നയിക്കുന്നത് നമ്മൾ ഇന്ത്യക്കാർ ആയിരിക്കും.

fokana-convention-orlando

ലോകത്തിലുള്ള മറ്റു പ്രവാസി സംഘടനകൾക്ക് അഭിമാനിക്കാവുന്ന തരത്തിൽ ഫൊക്കാനയും വളരുന്നതിൽ സന്തോഷമുണ്ട്. ഏതു സംഘടനയ്ക്കും മാതൃകയാക്കാവുന്ന സംഘടനയായി ഫൊക്കാന മാറിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രവർത്തനങ്ങൾ കൊണ്ടു തന്നെ അത് തിരിച്ചറിയാനാവും.

fokana-convention-orlando6

കൺവൻഷൻ നഗരിയായ മറിയാമ്മ പിള്ള നഗരിയെ കോരിത്തരിപ്പിച്ചുകൊണ്ടുള്ള വാദ്യമേളങ്ങളും പുലികളിയും മലയാളി മങ്കമാരുടെ തലപ്പൊലിയുടെ അകമ്പടിയോടെ കേരള തനിമയാർന്ന  ഘോഷയാത്രയായിട്ടാണു മുഖ്യാതിഥികളെ പ്രധാന വേദിയിലേക്ക് ആനയിച്ചപ്പോൾ ഫൊക്കാനയുടെ  ചരിത്രത്തിലേക്ക് 19–ാം കൺവൻഷനും സ്ഥാനം പിടിക്കുകയായിരുന്നു.

fokana-convention-orlando5

ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക പ്രശസ്ത മന്ത്രികനും മോട്ടിവേഷനൽ സ്പീക്കറും ചാരിറ്റി പ്രവർത്തകനുമായ പ്രൊഫ. മജീഷ്യൻ ഗോപിനാഥ് മുതുകാട്, ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ, മുൻ എംഎൽഎമാരായ വർക്കല കഹാർ, വി.പി. സചീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. 

fokana-convention-orlando3

കൂടാതെ, ന്യൂയോർക്കിലെ റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്‌ലേച്ചർ ആനി പോൾ സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, ജോജി തോമസ്, ബിജു ജോൺ, വനിതാ ഫോറം ചെയർപേഴ്‌സൺ ഡോ.കലാ ഷഹി, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സെക്രെട്ടറി സജി പോത്തൻ, ഡോ. മാമ്മൻ സി. ജേക്കബ്  മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ , ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ് ചാക്കോ എന്നിവരും സംബന്ധിച്ചു

fokana-convention-orlando1

ഫൊക്കാനയുടെ രണ്ടു വർഷത്തെ  പ്രവർത്തന മികവ് കൺവൻഷന്റെ ഉദ്ാഘടന ചടങ്ങിൽ നിഴലിച്ചു നിന്നു. കുറ്റമറ്റ രീതിയിൽ ആണ് ഓരോ പ്രവർത്തനവും മുന്നോട്ടു പോകുന്നത്. പ്രസിഡന്റ് ജോർജി വർഗീസും  സെക്രട്ടറി സജിമോൻ ആന്റണിയും ഓടിനടന്ന്  ഓരോ പ്രവർത്തനവും ഏകോപിപ്പിക്കുന്നത് കാണാമായിരുന്നു. കേരള നിയമസഭാ കൂടുന്നതിനാൽ മുഖ്യ മന്ത്രി അടക്കം പല മന്ത്രിമാർക്കും  എംഎൽഎമാർക്കും കൺവൻഷനിൽ എത്തിച്ചേരാൻ സാധിച്ചില്ല. മൂന്നു ദിവസങ്ങളായി നടക്കുന്ന കൺവൻഷനിൽ ധാരാളം പ്രശസ്‌ത വ്യക്തികൾ പങ്കെടുത്തു സംസാരിക്കുന്നുണ്ട് .

fokana-convention-orlando4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com