ADVERTISEMENT

ന്യൂയോർക്ക് ∙  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ റജിസ്ട്രാറും മുൻ കായികവകുപ്പ് മേധാവിയുമായിരുന്ന ഡോ. ജോസ് ജെയിംസ്‌ അമേരിക്കയിൽ എത്തിച്ചേർന്നു. 14–ാ മത് നോർത്ത് അമേരിക്കൻ ക്നാനായ കാത്തലിക് കോൺഗ്രസ് കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജോസ് ജെയിംസ്. യുഎസ്‌എ യിലും കാനഡയിലും താമസിക്കുന്ന 30000 ത്തിലധികം വരുന്ന ക്നാനായക്കാരുടെ കൂട്ടായ്മയാണ് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന കൺവെൻഷൻ. കോവിഡ് മൂലം കഴിഞ്ഞ വർഷം കൺവെൻഷൻ നടത്തുവാൻ കഴിഞ്ഞിരുന്നില്ല. ജൂലൈ 24 നു കൺവൻഷൻ സമാപിക്കും.

ഷിക്കാഗോ, ഫ്ലോറി‍ഡ, ടൊറോന്റോ എന്നിവടങ്ങളിലെ സന്ദർശനത്തിനുശേഷം ഓഗസ്റ്റ് 29 നു കേരളത്തിലേക്കു മടങ്ങും. 1998 മുതൽ 2004 വരെ എംജി യൂണിവേഴ്സിറ്റി റജിസ്ട്രാർ ആയിരുന്ന ഇദ്ദേഹം ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്.

എംജി യൂണിവേഴ്സിറ്റി സെനറ്റ് അംഗം, അക്കാദമിക് കൗൺസിലംഗം, സിൻഡിക്കേറ്റ് സെക്രട്ടറി, എംജി യൂണിവേഴ്സിറ്റി കോളജ് ഡവലപ്മെന്റ് കൗൺസിൽ ഡയറക്ടർ, റിസർച്ച് ഗൈഡ്, അഖിലേന്ത്യ യൂണിവേഴ്‌സിറ്റിയുടെയും യുജിസിയുടെയും വിവിധ കമ്മിറ്റികളിൽ അംഗം, റാസൽഖൈമ റോയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ആൻഡ് ടെക്നോളജി ഡീൻ, മാലി ദ്വീപിലെ സ്പോർട്സ് ആൻഡ് യൂത്ത് അഫയർസ് കൺസൽട്ടൻറ്, മാലി ദ്വീപ് ഐലൻഡ് ഡവലപ്മെന്റ് കമ്പനി അക്കാദമിക് ഡയറക്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ടിച്ചുട്ടുണ്ട്.

എംജി യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവിയായിരിക്കെ, അഖിലേന്ത്യാ തലത്തിൽ അനവധി കായിക മേളകൾ സംഘടിപ്പിച്ച ഈ കോട്ടയം സ്വദേശി 2015 ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്റെ ചീഫ് ടെക്നിക്കൽ കോഓർഡിനേറ്റർ ആയിരുന്നു.

ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്പോർട്സ് മാനേജ്‌മെന്റ് സെക്രട്ടറി ജനറലായിരുന്ന ഇദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്നാനായ കാത്തലിക് സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഇദ്ദേഹം നിലവിൽ കോട്ടയം അതിരൂപതയുടെ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനാണ്. കൂടാതെ സ്വാശ്രയ സ്ഥാപനമായ കുട്ടിക്കാനം മരിയൻ കോളേജ് ഡയറക്ടർ സ്ഥാനവും വഹിക്കുന്നു.

 

കൂടുതൽ വിവരങ്ങൾക്ക് :  91 94471 50789 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com