ADVERTISEMENT

ഹൂസ്റ്റൺ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയും പ്രവർത്തനോദ്ഘാടനവും ഓഗസ്റ്റ് 14ന് ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് നടക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിപുലമായ പരിപാടികളോടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഹൂസ്റ്റണിലുള്ള ഇന്ത്യയിലെ മുൻ സൈനികരെ ആദരിക്കുകയും ചെയ്യും.           

മിസോറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ ( 2437, FM 1092 Rd, Missouri City, TX 77459) വച്ച് നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് വാവച്ചൻ മത്തായി അധ്യക്ഷത വഹിയ്ക്കും. നാഷനൽ ചെയർമാൻ ജെയിംസ് കൂടലും നാഷനൽ പ്രസിഡന്റ് ബേബി മണക്കുന്നേലും നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കും.

ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളോടൊപ്പം നാഷനൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ഹൂസ്റ്റണിൽ നിന്നുള്ള സതേൺ റീജിയണൽ കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, ട്രഷറർ സഖറിയ കോശി, വൈസ് ചെയർമാൻ ജോയ് തുമ്പമൺ, വൈസ് പ്രസിഡന്റുമാരായ പൊന്നു പിള്ള, ബാബു കൂടത്തിനാലിൽ, ജോജി ജേക്കബ്, സെക്രട്ടറി ബിബി പാറയിൽ, ജോയിന്റ് ട്രഷറർ അലക്സ് എം. തെക്കേതിൽ, വനിതാ വിഭാഗം ചെയർ പേഴ്സൺ ഷീല ചെറു, യുവജന വിഭാഗം ചെയർ മെവിൻ ജോൺ എബ്രഹാം തുടങ്ങിയവരും സമ്മേളത്തിനു നേതൃത്വം നൽകും.

ഹൂസ്റ്റൺ ചാപ്റ്റർ ഉൾകൊള്ളുന്ന സതേൺ റീജിയണൽ ചെയർമാൻ റോയ് കൊടുവത്ത്, പ്രസിഡന്റ് സജി ജോർജ്‌, വിവിധ ദേശീയ, റീജിയനൽ നേതാക്കൾ തുടങ്ങിയവർ ഹൂസ്റ്റൺ ചാപ്റ്ററിനു ആശംസകൾ അറിയിച്ചു.

ഹൂസ്റ്റണിലുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.  

ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികൾ

പ്രസിഡന്റ്: വാവച്ചൻ മത്തായി, ജനറൽ സെക്രട്ടറി: ജോജി ജോസഫ്, ട്രഷറർ: തോമസ് വർക്കി (മൈസൂർ തമ്പി), വൈസ് പ്രസിഡന്റുമാർ: ഏബ്രഹാം തോമസ് (അച്ചൻകുഞ്ഞു), ചാക്കോ തോമസ്, ജേക്കബ് കുടശ്ശനാട്‌, സൈമൺ വളാച്ചേരി, ടോം വിരിപ്പൻ, തോമസ് സ്റ്റീഫൻ (റോയ് വെട്ടുകുഴി), സെക്രട്ടറിമാർ: ബാബു ചാക്കോ, ബിജു ചാലയ്ക്കൽ, ഫിന്നി രാജു, ജോൺ ഐസക് (എബി), , മാമ്മൻ ജോർജ്, സന്തോഷ് ഐപ്പ്. ജോയിന്റ് ട്രഷറർ: ആൻഡ്രൂസ് ജേക്കബ്. ഐടി വിഭാഗം ചെയർമാൻ: രഞ്ജിത് പിള്ള, പബ്ലിക് റിലേഷൻസ് ചെയർമാൻ: ചാർളി പടനിലം, പ്രോഗ്രാം ചെയർമാൻ: റെനി കവലയിൽ, സോഷ്യൽ മീഡിയ ചെയർമാൻ: ബിനോയ് ലൂക്കോസ് തത്തംകുളം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ടിഫ്‌നി സെൽബി, മിനി പാണച്ചേരി, ബിനു തോമസ്, ഡാനിയേൽ ചാക്കോ, ജോർജ്‌ കൊച്ചുമ്മൻ, ജോർജ് തോമസ്, ജോയ്. എൻ ശാമുവേൽ, ജോസ് മാത്യു, മാത്യൂസ് തോട്ടം, റജി വി. കുര്യൻ, ഷാജൻ ജോർജ്, സജി ഇലഞ്ഞിക്കൽ, ഹൂസ്റ്റണിൽ നിന്നുള്ള നാഷണൽ, റീജിയൻ ഭാരവാഹികൾ.

കൂടുതൽ വിവരങ്ങൾക്ക്: വാവച്ചൻ മത്തായി (പ്രസിഡന്റ്) -  832 468 3322, ജോജി ജോസഫ് (ജനറൽ സെക്രട്ടറി) - 713 515 8432,

തോമസ് വർക്കി (മൈസൂർ തമ്പി- ട്രഷറർ) -281 701 3220.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com