ADVERTISEMENT

ഡാലസ് ∙  കോളിഫ്ലവർ ബോക്സിനകത്ത് ലഹരിമരുന്ന് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഡാലസിൽ നിന്നുള്ള ഒക്വിൻ സലിനാസിന് (48) ജീവപര്യന്തം വിധിച്ച് കോടതി. മാർച്ചിലാണ് ‌ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

2021 ഓഗസ്റ്റിൽ 247 കിലോ ഗ്രാം ലഹരിമരുന്ന് കോളിഫ്ലവർ ബോക്സിനകത്ത് ഒളിച്ചു വച്ചു കടത്താൻ ശ്രമിച്ചത് പൊലീസ് പിടികൂടിയിരുന്നു. 3.7 മില്യൻ ഡോളർ വിലമതിക്കുന്നതായിരുന്നു ലഹരിമരുന്ന്.

മെക്സിക്കോയിൽ നിന്നാണ് ലഹരിമരുന്ന് കടത്തിയത്. ലഹരിമരുന്ന് കടത്ത് സംഘത്തിന്റെ സംരക്ഷണത്തിനായി കരുതിയിരുന്ന 4 തോക്കുകളും പ്രതിയിൽ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു.

English Summary : Dallas man sentenced to life over meth concealed in boxes of cauliflower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com