ഡാലസ് കൗണ്ടി മെഡിക്കൽ എക്സാമിനേഴ്സ് ഓഫിസിൽ വെടിവയ്പ്പ്: രണ്ടു മരണം
Mail This Article
ഡാലസ് ∙ ഡാലസ് കൗണ്ടി മെഡിക്കൽ എക്സാമിനേഴ്സ് ഓഫിസിൽ വ്യാഴാഴ്ച വൈകിട്ടു നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്കു പരുക്കേൽക്കുകയും ചെയ്തതായി ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് അറിയിച്ചു. ഡാലസ് സ്റ്റെമൻസിൽ സ്ഥിതി ചെയ്യുന്ന ഓഫിസിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട രണ്ടുപേരും. ഇതിൽ ഒരാളാണ് വെടിയുതിർത്തതെന്നും ഒരാൾ കൊല്ലപ്പെടുകയും, മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയെകുറിച്ചോ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വെടിവച്ചുവെന്ന് പറയപ്പെടുന്നയാൾ പിന്നീട് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായും പൊലീസ് പറഞ്ഞു.
ഹെൽത്ത് ആന്റ് ഹ്യൂമൺ സർവീസ് കെട്ടിടത്തിൽ എല്ലാം നിയന്ത്രണാതീതമാണെന്ന് കൗണ്ടി ഹെൽത്ത് ഡയറക്ടർ ഡോ. ഫിലിപ്പ് വാങ്ങ് പറഞ്ഞു. സംഭവ സ്ഥലത്തു പൊലീസ് ക്യാംപ് ചെയ്യുന്നതായും പൊലീസ് ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറക്കുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു.
English Summary : Two dead in shooting at Dallas County medical examiner's office