ADVERTISEMENT

കൊളറാഡോ∙ കൊളറാഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടതായും 25 പേർക്കു പരുക്കേറ്റതായും പൊലീസും സിറ്റി അധികൃതരും അറിയിച്ചു. നവംബർ 19 ശനിയാഴ്ചയായിരുന്നു ഈ ദാരുണ സംഭവം .

വെടിയുതിർത്ത 22 കാരനായ തോക്കുധാരി ആൻഡേഴ്സൺ  ലീ ആൾഡ്രിച്ചിനെ പൊലീസ് കസ്റ്റഡിയിൽ അറസ്റ്റ് ചെയ്തു. വെടിവയ്പിൽ പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

സ്വവര്‍ഗാനുരാഗികള്‍ക്കായി പാര്‍ട്ടി നടത്താറുള്ള കൊളറാഡോയിലെ  ക്യൂ ക്ലബ്ബിലാണു വെടിവയ്പ് നടന്നത്. സ്വവർഗാനുകാരികളായ  പുരുഷന്‍മാരും ലെസ്ബിയന്‍ സ്ത്രീകളുമാണ് എവിടെ സന്ദർശനത്തിനെത്തുക  വിവിധ കലാപരിപാടികളും കരോക്കെയും ഡിജെയുമൊക്കെ ഉള്‍പ്പെടുത്തി രാത്രിയാണ് ഇവിടെ പാര്‍ട്ടികള്‍ നടക്കാറുള്ളത്.

2016-ൽ ഫ്ലോറിഡയിലെ ഒർലാൻഡോയിലെ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ സമാനരീതിയിൽ ഒരു അക്രമസംഭവം ഉണ്ടായിരുന്നു. അന്ന് 49 പേരാണു കൊല്ലപ്പെട്ടത്. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഒരു നേതാവിനോടു കൂറ് പുലർത്തുന്നതായി വെടിവയ്പ്പ് നടത്തിയയാൾ അവകാശപ്പെട്ടിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പിന്നീട് ഇയാളും കൊല്ലപ്പെട്ടിരുന്നു..

അമേരിക്കയിൽ നടക്കരുതാത്ത സംഭവമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും  കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്കു വേണ്ടി  പ്രാർഥിക്കുന്നുവെന്നും പ്രസിഡന്റ് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു .

English Summary: Five killed in shooting in Colarado night club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com