ADVERTISEMENT

മിസോറി ∙ മിസോറി സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാന ട്രഷറർ പദവിയിൽ ഇന്ത്യൻ അമേരിക്കൻ അറ്റോർണി വിവേക് മാലിക്കിനെ നിയമിച്ചു. ഇതു സംബന്ധിച്ചു പ്രഖ്യാപനം ഗവർണർ മൈക്ക് പാർസനാണ് നടത്തിയത്.

മാലിക്കിന്റെ നിയമനം അടുത്ത തലമുറയ്ക്ക് ആവേശം പകരുമെന്ന് ഗവർണർ പറഞ്ഞു. അമേരിക്കയുടെ മഹത്വത്തിന്റെ  പ്രചോദനം എന്നും അമേരിക്കൻ സ്വപ്നം യാഥാർഥ്യമാക്കുന്നതിന് എത്തിച്ചേരുന്ന കുടിയേറ്റക്കാരിലാണെന്ന മുൻ പ്രസിഡന്റ് റീഗന്റെ വാക്കുകൾ ഗവർണർ ആവർത്തിച്ചു.

നിയമപരമായി അമേരിക്കയിലേക്ക് കുടിയേറുന്നവർക്ക് വിവേക് നൽകി വരുന്ന സേവനം വില മതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ട്രഷറർ പദവി ലഭിച്ചതിൽ അഭിമാനിക്കുന്നു. ഇത് മഹാഭാഗ്യമായി കണക്കാക്കുന്നു എന്നും വിവേക് പറഞ്ഞു.

English Summary: Indian American attorney Vivek Malek appointed first non-white treasurer of Missouri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com