ഐഡഹോ വിദ്യാർഥികളുടെ കൊലപാതകം; ക്രിമിനോളജി വിദ്യാർഥി അറസ്റ്റിൽ
Mail This Article
ഐഡഹോ ∙ ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാലു വിദ്യാർഥികളെ കുത്തികൊലപ്പെടുത്തുകയും രണ്ടു വിദ്യാർഥികളെ പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ക്രിമിനോളജി പിഎച്ച്ഡി വിദ്യാർഥി ബ്രയാൻ ക്രിസ്റ്റഫർ അറസ്റ്റിലായി.
ഈസ്റ്റേണ്‍ പെൻസിൽവേനിയയിൽ നിന്നു വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്. നവംബർ 13 ന് നടന്ന കൊലപാതകത്തിൽ പ്രതിയെ പിടികൂടാൻ കഴിയാതിരുന്നതിനു വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.മോസ്കോയിലുള്ള .യൂണിവേഴ്സിറ്റിയിൽ നിന്നും ചില മൈലുകൾ ദൂരെയുള്ള വാഷിങ്ടൻ യൂണിവേഴ്സിറ്റി വിദ്യാർഥിയാണു പിടിയിലായതെന്നു മോസ്കോ പൊലീസ് ചീഫ് ജെയിംസ് ഫ്രൈ അറിയിച്ചു.
വിദ്യാർഥികൾ ഉറങ്ങികിടക്കുമ്പോൾ മുറിയിലേക്ക് അതിക്രമിച്ചു കയറി മനപൂർവം കൊലനടത്തുകയായിരുന്നുവെന്നാണ് ലാറ്റ കൗണ്ടി പ്രോസിക്യൂട്ടർ ബിൽ തോംസൺ പറയുന്നത്. ഇയാൾക്കെതിരെ നാലു ഫസ്റ്റ് ഡിഗ്രി മർഡർ ചാർജ് ചെയ്തതായും ജാമ്യം നിഷേധിച്ചതായും പ്രോസിക്യൂട്ടർ പറഞ്ഞു. സംഭവസ്ഥലത്തു നിന്നും കണ്ടെടുത്ത ഡിഎൻഎ പ്രതിയുടെ ഡിഎൻഎയുമായി സാമ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചില ദിവസങ്ങൾ പിൻതുടർന്നതിനു ശേഷമാണ് ഇയാളെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം പിടികൂടിയിട്ടുണ്ട്. സംഭവ ദിവസം ഈ വാഹനം യൂണിവേഴ്സിറ്റി പരിസരത്തു കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു.
English Summary : Criminology graduate student held in Idaho student murders